പുതുച്ചേരി : ഇന്ത്യയിൽ ഗ്രാമീണ മേഖലയിലുള്ള കോവിഡ് വാക്സിനോട് വിമൂഖതെ കാണിക്കുന്നതാണ് രാജ്യത്തെ വാക്സിനേഷൻ നടപടികൾ 100 ശതമാനത്തിലേക്കെത്തിക്കാൻ സാധിക്കാത്തത്. ഇത് മറികടക്കാനാണ് പല സംസ്ഥാനങ്ങളും വാക്സിനുകൾ വീട്ടിലെത്തിച്ച് നൽകാനുള്ള നടപടികൾ അരംഭിച്ചത്. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് അതിലും വലിയ കഷ്ടപാടുകളാണ് അവിടെയും നേരിടാനുള്ളത്.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിച്ച വാക്സിൻ എത്തിയപ്പോഴാണ് വാക്സിനോടുള്ള വിമൂഖത്തയുടെ ഏറ്റവും ഭീകരമായ ഒരു അവസ്ഥ കാണാൻ ഇടയായത്. വാക്സിനുമായി ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ 40കാരൻ ചാടി കയറിയത് മരത്തിന്റെ മുകളിൽ . പുതുച്ചേരിയിലെ വില്ലനൂരിലാണ് സംഭവം.
"ഞാൻ വാക്സിൻ എടുക്കില്ല, നിങ്ങൾ എന്നെ കിട്ടില്ല" മരത്തിൽ നിന്ന് താഴേക്ക് ഇറങ്ങാൻ വിസമ്മതിച്ച് മധ്യവയസ്കൻ ആരോഗ്യ പ്രവർത്തകരോടായി പറഞ്ഞു. ഇനി അഥവാ തനിക്ക് വാക്സിൻ നൽകിയെ അടങ്ങു എങ്കിൽ മരത്തിൽ കയറി വന്ന തനിക്ക് കുത്തിവെപ്പ് നൽകുയെന്നാണ് 40കാരൻ ആരോഗ്യ പ്രവർത്തകരോടായി പറഞ്ഞത്.
ALSO READ : Covid Vaccine സ്വീകരിക്കാനുള്ള മടിയാണ് മഹാമാരിയെ അതിജീവിക്കുന്നതിന് ഏറ്റവും വലിയ ഭീഷണി, Adar Poonawalla
Vaccine hesitancy at its peak!
"I will not take the vaccine, you can't get me",says a 40 year old man after climbing a tree @ Puducherry when the health dept. workers insisted him to take the #COVID19 jab.#vaccination#CovidIndia pic.twitter.com/1a8B5MdZb1
— Sanjeevee sadagopan (@sanjusadagopan) December 28, 2021
തുടർന്ന് ആരോഗ്യ പ്രവർത്തകർ കയറി വരാതിരിക്കാൻ മരത്തിന്റെ താഴെയുള്ള ശാഖകൾ മധ്യവയസ്കൻ വെട്ടികളയുകയും ചെയ്തു. എത്ര ശ്രമിച്ചിട്ടും മധ്യവയസ്കൻ താഴെ വരാത്തതിനെ തുടർന്ന് അയാൾക്ക് കോവിഡ് വാക്സിൻ നൽകാതെയാണ് ആരോഗ്യ പ്രവർത്തകർ മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...