ആദ്യത്തെ വിക്ഷേപണം പരാജയം; രണ്ടാമത്തേതിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു - ഡോക്ടർ ഉണ്ണികൃഷ്ണൻ

ഭംഗിയായി വിജയിക്കുമെന്ന് തന്നെ പ്രതീക്ഷിച്ച് ചെറിയ സാറ്റലൈറ്റുകളെ ആഗോളതലത്തിൽ വിക്ഷേപിക്കുന്നതിന് ഇന്നത്തെ വിജയം ഇന്ത്യക്ക് വലിയ മുതൽക്കൂട്ടാവും

Written by - രജീഷ് നരിക്കുനി | Edited by - M.Arun | Last Updated : Feb 10, 2023, 09:37 PM IST
  • ചെറിയ സാറ്റലൈറ്റുകളെ ആഗോളതലത്തിൽ വിക്ഷേപിക്കുന്നതിന് ഇന്നത്തെ വിജയം മുതൽക്കൂട്ടാവും
  • 500 കിലോയിൽ താഴെയുള്ള സാറ്റലൈറ്റുകളാണ് ഇത്തരത്തിൽ വിക്ഷേപിക്കുക
  • വിഎസ് സി മാത്രമല്ല വലിയൊരു ടീം തന്നെ ഇന്നത്തെ വിജയത്തിന് പുറകിൽ
ആദ്യത്തെ വിക്ഷേപണം പരാജയം; രണ്ടാമത്തേതിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു -  ഡോക്ടർ ഉണ്ണികൃഷ്ണൻ

തിരുവനന്തപുരം: മൂന്നു സാറ്റലൈറ്റുകളെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് വി.എസ്.എസ്.സി ഡയറക്ടർ ഡോക്ടർ ഉണ്ണികൃഷ്ണൻ നായർ സീ മലയാളം ന്യൂസിനോട് .  സാറ്റലൈറ്റ് കൃത്യമായി പ്രവർത്തിക്കുന്നുണ്ട്.ആദ്യത്തെ വിക്ഷേപണം പരാജയം ആണെങ്കിലും രണ്ടാമത്തെ വിക്ഷേപണത്തിന് ആത്മവിശ്വാസം ഉണ്ടായിരുന്നു.

ഭംഗിയായി വിജയിക്കുമെന്ന് തന്നെ പ്രതീക്ഷിച്ച് ചെറിയ സാറ്റലൈറ്റുകളെ ആഗോളതലത്തിൽ വിക്ഷേപിക്കുന്നതിന് ഇന്നത്തെ വിജയം ഇന്ത്യക്ക് വലിയ മുതൽക്കൂട്ടാവും. ലോക രാജ്യങ്ങൾക്കിടയിൽ ചെറിയ സാറ്റ്ലൈറ്റുകൾ വിക്ഷേപിക്കുന്നതിനുള്ള ഒരു സ്ഥാനം ഇന്ത്യക്ക് ലഭിക്കും. 500 കിലോയിൽ താഴെയുള്ള സാറ്റലൈറ്റുകളാണ് ഇത്തരത്തിൽ വിക്ഷേപിക്കുക.

 

വിഎസ് സി മാത്രമല്ല വലിയൊരു ടീം തന്നെ ഇന്നത്തെ വിജയത്തിന് പുറകിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.എൽ.പി.എസ്.സി (LPSC) വികസിപ്പിച്ചെടുത്തിട്ടുള്ള ആറാമത്തെ വിക്ഷേപണ വാഹനമാണ് ഇന്ന് കുതിച്ചുയർന്നതെന്ന് എൽപിഎസ്സി ഡയറക്ടർ ഡോക്ടർ വി നാരായണൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു. ഇന്ത്യയിൽ എല്ലാവരും അഭിമാനത്തോടുകൂടി ആഘോഷിക്കുന്ന ഒരു വിജയം തന്നെയാണ് ഇന്ന് കൈവരിച്ചിരിക്കുന്നത്. വാണിജ്യ അടിസ്ഥാനത്തിൽ ഒരുപാട് വിക്ഷേപണങ്ങൾ ഇനി ഇന്ത്യയ്ക്ക് ചെയ്യാനാകും. ഇന്നത്തെ വിജയത്തിന് നേതൃത്വം നൽകിയവർക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ  വി.എസ്.എസ്.സി ഉദ്യോഗസ്ഥർ സ്വീകരണവും നൽകി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News