Woman Reservation Bill: വനിതാ സംവരണ ബില്‍ ലോക്‌സഭയിൽ പാസായി, എതിര്‍ത്ത് വോട്ട് ചെയ്ത ആ 2 പേര്‍ ആരാണ്?

Woman Reservation Bill:  വനിതാ സംവരണ ബില്‍ ഒടുവില്‍ ലോക്‌സഭയിൽ പാസായതോടെ ബില്ലിനെ എതിര്‍ത്ത ഈ രണ്ട് വോട്ടുകള്‍ ആരുടേത് എന്നായിരുന്നു ചോദ്യം

Written by - Zee Malayalam News Desk | Last Updated : Sep 21, 2023, 12:54 AM IST
  • മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ഈ ബിൽ ലോക്സഭയിൽ പാസാക്കിയത്.
Woman Reservation Bill: വനിതാ സംവരണ ബില്‍ ലോക്‌സഭയിൽ പാസായി, എതിര്‍ത്ത് വോട്ട് ചെയ്ത ആ 2 പേര്‍ ആരാണ്?

Woman Reservation Bill: വനിതാ സംവരണ ബില്‍ ഒടുവില്‍ ലോക്‌സഭയിൽ പാസായി. വനിതാ സംവരണ ബില്ലിന് അനുകൂലമായി 454 വോട്ടുകൾ ലഭിച്ചു. എതിർത്ത് 2 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 

മണിക്കൂറുകള്‍ നീണ്ട  ചര്‍ച്ചകള്‍ക്ക് ശേഷം ബുധനാഴ്ച വൈകുന്നേരമാണ് വോട്ടെടുപ്പ് നടനത്.  മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ഈ ബിൽ ലോക്സഭയിൽ പാസാക്കിയത്. ലോക്‌സഭയിൽ വോട്ടെടുപ്പ് നടന്നത് സ്ലിപ്പുകൾ വഴിയാണ്.  

Also Read: Women Reservation Bill: വനിതാ സംവരണ ബില്ലിന് പിന്തുണ, പിന്നോക്ക വിഭാഗക്കാര്‍ക്കും സംവരണം അനിവാര്യം, സോണിയ ഗാന്ധി 
 
വനിതാ സംവരണ ബില്‍ ഒടുവില്‍ ലോക്‌സഭയിൽ പാസായതോടെ ബില്ലിനെ എതിര്‍ത്ത ഈ രണ്ട് വോട്ടുകള്‍ ആരുടേത് എന്നായിരുന്നു ചോദ്യം ആ വിവരവും ഇപ്പോള്‍ പുറത്തു വന്നിരിയ്ക്കുകയാണ്.  വനിതാ സംവരണ ബില്ലിനെതിരെ വോട്ട് ചെയ്ത രണ്ട് പേരും എഐഎംഐഎം എംപിമാരാണ്. അവരിൽ ഒരാൾ അസദുദ്ദീൻ ഒവൈസിയും മറ്റേയാൾ അദ്ദേഹത്തിന്‍റെ പാർട്ടിയുടെ മറ്റൊരു എംപി സയ്യിദ് ഇംതിയാസ് ജമീലുമാണ്.

Also Read:  Women’s Reservation Bill: പിന്നാക്ക സമുദായങ്ങൾക്ക് 50% സംവരണം വേണം, പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി ഉമാഭാരതി 
  
ഓൾ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസി നേരത്തെ തന്നെ ബില്ലിനെ എതിർത്തിരുന്നു. എന്തുകൊണ്ടാണ് ഇതിൽ ഒബിസി, മുസ്ലീം സ്ത്രീകൾക്ക് ഒരു വ്യവസ്ഥയും ഏർപ്പെടുത്താത്തതെന്ന് അദ്ദേഹം ചോദിച്ചിരുന്നു. പാർലമെന്‍റിൽ അവരുടെ പ്രാതിനിധ്യം വളരെ കുറവാണ്. രാജ്യത്ത് 7 ശതമാനം മുസ്ലീം സ്ത്രീകളുണ്ടെന്നും എന്നാൽ ഈ സഭയിൽ അവരുടെ പ്രാതിനിധ്യം 0.7 ശതമാനം മാത്രമാണെന്നും ഒവൈസി പറഞ്ഞിരുന്നു. 

Also Read:  Women Reservation Bill: വനിതാ സംവരണ ബില്‍ ഉത്തര്‍ പ്രദേശ്‌ രാഷ്ട്രീയത്തില്‍ വരുത്തുക വന്‍ മാറ്റങ്ങള്‍ 

മുസ്ലീം സ്ത്രീകളിൽ പകുതിയും നിരക്ഷരരാണ്. ഈ ബില്ലിനെ താൻ എതിർക്കുന്നുവെന്നും ഒവൈസി നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. മുസ്ലീം, ഒബിസി സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ  ഭരണപക്ഷം ആഗ്രഹിക്കുന്നില്ലെന്നും ഒവൈസി ആരോപിച്ചു.

ഒവൈസിയുടെ പാർട്ടിയിൽ നിന്ന് 2 എംപിമാർ

ഓൾ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുൽ മുസ്ലിമീനിൽ നിന്ന് രണ്ട് എംപിമാരാണ് ഉള്ളത്. ഹൈദരാബാദിൽ നിന്നുള്ള എംപിയായ അസദുദ്ദീൻ ഒവൈസി തന്നെയാണ് ഈ പാർട്ടിയുടെ തലവൻ. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സയ്യിദ് ഇംതിയാസ് ജമീലാണ് മറ്റൊരു എംപി. 

നിലവിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് വനിതാ സംവരണ ബിൽ ലോക്‌സഭയിൽ  പാസാക്കിയത്. ലോക്‌സഭയിൽ സ്ലിപ്പുകൾ വഴിയാണ് വോട്ടെടുപ്പ് നടന്നത്. വനിതാ സംവരണ ബില്‍ പ്രാബല്യത്തില്‍ എത്തുന്നതിനുള്ള കടമ്പകള്‍ കടന്നതിന് ശേഷം,അതായത്, സെന്‍സസ്, ഡീലിമിറ്റേഷൻ  പ്രക്രിയ എന്നിവയ്ക്ക് ശേഷം   ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും...... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

   

Trending News