കണ്ണൂർ: ഇന്ത്യ സഖ്യത്തിൻ്റെ കാര്യത്തിൽ സിപിഎമ്മിന് യാതൊരു അവ്യക്തതയുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകില്ലെന്നുറപ്പുവരുത്തുന്നതു തന്നെയാണ് സിപിഎം നിലപാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇന്ത്യ സഖ്യത്തിന് സംഘടനാ രൂപമാവശ്യമില്ലെന്ന പാർട്ടി നിലപാട് വ്യക്തമായ ആലോചനകൾക്ക് ശേഷമാണ്.
ഇന്ത്യ ആഥിത്യം വഹിച്ച ജി 20 ഉച്ചകോടിയിൽ ഇന്ത്യയുടെ പേര് കാണാനാകാത്തതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ട്. ഈ രാജ്യത്തിൻ്റെ പേര് ഭാരത് എന്നാക്കി മാറ്റാനുള്ള തിരക്കിട്ട നീക്കത്തിലാണ് ബിജെപി. നിലവിൽ ഇന്ത്യയെന്ന പേരിനോടുള്ള അസഹിഷ്ണുതയുടെ പ്രധാന കാരണം പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മയ്ക്ക് 'ഇന്ത്യ' എന്ന പേര് വന്നതാണെങ്കിലും, ഈ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ആർഎസ്എസ് അജണ്ടയാണ് ഇതിന് പിന്നിലെ അടിസ്ഥാന കാരണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...