Kannur : മലയാളികൾ ഒറ്റക്കെട്ടായി ഒരു മനസ്സോടെ കൈക്കോർത്തപ്പോൾ അപൂർവ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ മുഹമ്മിദിന്റെ ചികിത്സക്കുള്ള ധനസമാഹരണം 18 കോടി തികഞ്ഞു. മാധ്യമ വാർത്തയെ തുടർന്ന് സോഷ്യൽ മീഡിൽ (Social Media) കുഞ്ഞിന്റെ ദുരവസ്ഥ ചർച്ചയായപ്പോൾ എല്ലാവരും തങ്ങളാൽ കഴിയുന്ന സാഹയം ആ കുടുംബത്തിനെത്തിച്ച് നൽകുകയായിരുന്നു.
കുഞ്ഞിന്റെ ചികിത്സക്കായുള്ള പണം ലഭിച്ചുയെന്നും ഇനി ആരും പണം അയക്കേണ്ടയെന്ന് മുഹമ്മദിന്റെ കുടുംബം അറിയിച്ചു. കണ്ണൂർ മാട്ടൂൽ സ്വദേശികളായ റഫീഖിന്റെയും മറിയുമ്മയുടെയും മകനാണ് മുഹമ്മദ്.
പതിനായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന സ്പൈനൽ മ്സകുലാർ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് മരുന്ന് വാങ്ങാൻ വേണ്ടിയാണ് മാധ്യമ വാർത്തയ്ക്ക് പിന്നാലെ മലയാളികൾ കുഞ്ഞ് മുഹമ്മദിന്റെ കുടുംബത്തെ സഹായിക്കാൻ ഒന്നടങ്കം രംഗത്തെത്തിയത്. 18 കോടി രൂപ വില വരുന്ന മരുന്നാണ് കുഞ്ഞിന്റെ ചികിത്സക്കായി വേണ്ടത്.
മുഹമ്മദിന്റെ സഹോദരി അഫ്രക്കും നേരത്തെ ഈ രോഗം സ്ഥരീകരിച്ചിരുന്നു. രോഗം ബാധിച്ചതിന് ശേഷം നാടക്കനാവത്ത അവസ്ഥയാണ്. വിദേശത്ത് നിന്ന് മരുന്ന നാട്ടിലെത്തിക്കാൻ ഏകദേശം 18 കോടിയോളം ചിലവ് വരും.
ഈ തുക സമഹരിക്കനാകാതെ ബുദ്ധിമുട്ടിയ കുടുംബത്തിന് സഹായകമായത് കേരളത്തിലെ മാധ്യമങ്ങളുടെ വാർത്തയായിരുന്നു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സോഷ്യൽ മീഡിയിൽ ക്യാമ്പയിനാകുകയും ചെയ്തു. രണ്ട് ദിവസത്തിനുള്ളിലാണ് കുഞ്ഞിന്റെ ചികിത്സക്കാവശ്യമായ 18 കോടിയാണ് മലയാളികൾ സമാഹരിച്ചത്. ഒന്നാം ദിനം തന്നെ ഏകദേശം 14 കോടിയോളം രൂപ സമാഹരിക്കാൻ സാധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA