കായംകുളം: വ്യാജഡിഗ്രിസര്ട്ടിഫിക്കറ്റ് നിർമ്മിച്ച് ബിരുദ പ്രവേശനം നേടിയ കേസിൽ നിഖില്‍ തോമസിനെ കൂടാതെ എസ്എഫ്ഐയുടെ ഒരു മുന്‍നേതാവിനെ കൂടി പോലീസ് പ്രതി ചേര്‍ത്തു. മാലദ്വീപില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന അബിന്‍ സി. രാജാണ് തനിക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്നുള്ള നിഖില്‍ തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അബിന്‍ സി. രാജിനെ ഉടനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുമെന്നും വ്യാജസര്‍ട്ടിഫിക്കറ്റിനായി ഇയാൾക്ക് നിഖില്‍ തോമസ് രണ്ട് ലക്ഷം രൂപ നല്‍കിയതായും കായംകുളം ഡിവൈഎസ്പി അജയ് നാഥ് അറിയിച്ചു.
തന്നെ അബിന്‍ സി. രാജ് അറിഞ്ഞുകൊണ്ട് ചതിച്ചതാണെന്ന് നിഖില്‍ തോമസിന്റെ പ്രതികരണം. കസ്ററടിയിൽ എടുത്ത നിഖിൽ വൈദ്യപരിശോധന കഴിഞ്ഞുവരുമ്പോഴാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അബിനുമായുള്ള തനിക്കുള്ള ബന്ധം എസ്എഫ്ഐ വഴിയാണെന്നും നിഖില്‍ പറഞ്ഞു. കൊച്ചിയിലെ ഒരു ഏജന്‍സി വഴിയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്ന് നിഖില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
ALSO READ: തെരുവുനായ ഫാമിലെ കോഴികളെ കൂട്ടത്തോടെ കടിച്ചു കൊന്നു
അതേസമയം വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ കെ വിദ്യക്ക് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചു. അഗളി പോലീസ് എടുത്ത കേസിലാണ് ജാമ്യം. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ കാസർകോട് കരിന്തളം കോളേജിലെ കേസിൽ കസ്റ്റഡിയിലെടുക്കാൻ നീലേശ്വരം പോലീസിന് കോടതി അനുമതി നൽകിയിട്ടുണ്ട്. കർശന ഉപാധികളോടെയാണ് വിദ്യക്ക് കോടതി ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ടു പോകരുതെന്നും വിദ്യക്ക് നിർദ്ദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...