കൽപ്പറ്റ: വയനാട് മേപ്പാടിയിൽ വീണ്ടും കടുവയുടെ ആക്രമണം. മേപ്പാടി ചുളിക്ക സ്വദേശി പത്രവളപ്പിൽ ശിഹാബിൻ്റെ മൂന്ന് വയസ് പ്രായമുള്ള പശുവിനെയാണ് കടുവ കൊന്നത്. മൂന്ന് മാസത്തിനുള്ളിൽ 11 പശുക്കളാണ് ഇവിടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
തേയില തോട്ടത്തിന് സമീപം മേയാൻ വിട്ട പശുവിനെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇതേ തുടർന്ന് പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് ഇന്ന് ഉച്ചയോടെ സമീപത്തെ തോട്ടത്തിൽ പാതി ഭക്ഷിച്ച നിലയിൽ പശുവിൻ്റെ ജഡം കണ്ടെത്തിയത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ചത്.
വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്ത് മൂന്ന് മാസത്തിനിടെ മാത്രം 11 വളർത്തുമൃഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇതോടെ പ്രദേശത്ത് വനംവകുപ്പ് ക്യാമറകളും കൂടും സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. തോട്ടം തൊഴിലാളികളും ക്ഷീര കർഷകരും തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കടുവായുടെ ആക്രമണം തുടരുന്നത് കടുത്ത ഭീതിയാണ് സൃഷ്ടിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.