തിരുവനന്തപുരം: 2021-22 വർഷത്തെ സംസ്ഥാന ബജറ്റ് ഈ മാസം 15ന് നടക്കുമെന്ന് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു. നിയമസഭയുടെ 22-ാം സമ്മേളനും നാളെ വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഇന്ന് വിളിച്ചു കൂട്ടിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഗവർണറുടെ (Kerala Governor) നയപ്രഖ്യാപനത്തിലൂടെ നാളെ സമ്മേള്ളനം ആരംഭിക്കുന്നത്. തുടർന്ന് 11ന് തിങ്കളാഴ്ച സഭ പിരിയും. ശേഷം 12,13,14 തീയതികളിലായി ഗവർണറുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയും നടത്തും. അതിന് ശേഷമാണ് ജനുവരി 15ന് അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് ധനകാര്യ മന്ത്രി അവതരിപ്പിക്കും.
ALSO READ: Dollar Smuggling Case: സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയോട് ഇന്ന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ്
ബജറ്റ് (Budget) അവതരണത്തിന് ശേഷം 18,19,20 തീയതികളിലായി ബജറ്റിന് മേലുള്ള ചർച്ചയും നടക്കും. തുടർന്ന് ഈ മാസം 28ന് സഭ നടപടികൾ അവസാനിപ്പിക്കുന്ന രീതിയലാണ് ക്രമീകരണങ്ങൾ. ഇത്തവണ കടലാസ് രഹിത സമ്മേളനമായിരിക്കും നടക്കുകയെന്ന് സ്പീക്കർ അറിയിച്ചു.
അതേസമയം സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷത്തിന്റെ നോട്ടീസ് നിയമപ്രകാരണമാണെന്നും അത് ചർച്ചയ്ക്ക് എടുക്കുമെന്ന് സ്പീക്കർ. കൂടാതെ അസിസ്റ്റൻ പ്രൈവറ്റ് സെക്രട്ടറിക്ക് മേലെയുള്ള അന്വേഷണങ്ങളെ യാതൊരു വിധത്തിലും തടസപ്പെടുത്തില്ലെന്ന് സ്പീക്കർ അറിയിച്ചു. നിയമസഭ (Kerala Legislative Assembly) ചട്ട പ്രകാരം അന്വേഷണ ഏജൻസിക്ക് സ്പീക്കറുടെ അനുമതിയില്ലാതെ സഭയുടെ അധീനതയിലുള്ള സ്ഥലത്ത് പ്രവർത്തിക്കുന്ന ആളുടെമേൽ നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.
ALSO READ: പന്തളത്തെ ബിജെപിയുടെ ആധിപത്യം ഭയന്ന് സിപിഎം ഏരിയ സെക്രട്ടറിയെ മാറ്റി
താൻ 40 വർഷമായി പൊതുരംഗത്തുണ്ടെന്നും സ്വർണക്കടത്തുമായി തന്റെ ഭാഗത്ത് തെറ്റില്ലെന്ന് വിശ്വാസം തനിക്കുണ്ടെന്ന് സ്പീക്കർ (Speaker P Sreeramkrishnan) പറഞ്ഞു. താൻ ആരുടെ കൈയ്യിൽ നിന്ന് പണം വാങ്ങുകയോ തുടങ്ങിയ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാൽ തന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് സ്പീക്കർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...