By Election: കേരളം വീണ്ടും ബൂത്തിലേക്ക്; ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

പാലക്കാട്, ചേലക്കര, വയനാട് എന്നിവടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 15, 2024, 04:37 PM IST
  • ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
  • പാലക്കാട്, ചേലക്കര, വയനാട് എന്നിവടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്
By Election: കേരളം വീണ്ടും ബൂത്തിലേക്ക്; ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ്  നവംബർ 13 ന് നടക്കും. ഇതിനോടൊപ്പം പാലക്കാട്, ചേലക്കര എന്നീ നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും. മൂന്നിടത്തും നവംബർ 23ന് ഒരുമിച്ചാണ് വോട്ടെണ്ണൽ നടക്കുക.

അതേസമയം മഹാരാഷ്ട്രയിൽ നവംബർ 20ന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 23ന്. ജാർഖണ്ഡിൽ നവംബർ 13നു 20നും രണ്ട് ഘട്ടമായിട്ടാണ് വോട്ടെടുപ്പ്. 

Read Also: ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച: എഡിജിപിയ്ക്ക് ക്ലീൻ ചിറ്റ് നൽകാതെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്... അടിമുടി സംശയങ്ങൾ

വയനാട്, റായ്ബേലി എന്നിവടങ്ങളിൽ വിജയിച്ചതിനെ തുട‍ന്നാണ് രാ​ഹുൽ ​ഗാന്ധി വയനാട് ഒഴിഞ്ഞത്. പ്രിയങ്കാ ​ഗാന്ധിയായിരിക്കും ഇവിടെ യുഡിഎഫ് സ്ഥാനാ‍ർത്ഥിയാകുകയെന്നാണ് സൂചനകൾ.

എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് വിജയിച്ചതോടെയാണ് പാലക്കാടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ചേലക്കരയിലെ എംഎൽഎയായിരുന്ന കെ.രാധാകൃഷ്ണൻ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചതോടെയാണ് ചേലക്കരയും ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News