CBSE 10th Result 2022: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിന് പിന്നാലെ പത്താം ക്ലാസ് ഫലവ് ഇന്ന് തന്നെ പുറത്തിറങ്ങും.
സിബിഎസ്ഇ പത്താം ക്ലാസ് ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായി പ്രസിദ്ധീകരിക്കും. സിബിഎസ്ഇ ഫലം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം പ്രസിദ്ധീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
സിബിഎസ്ഇ ഫലം cbse.nic.in, results.cbse.gov.in എന്നീ വെബ് സൈറ്റുകളില്‍ ആറിയാന്‍ സാധിക്കും.
അതേസമയം, പത്താം ക്ലാസ് പരീക്ഷാഫലം വൈകുന്നതോടെ കുഴങ്ങിയിരിയ്ക്കുകയാണ് കേരളത്തിലെ കുട്ടികള്‍. CBSE സിലബസില്‍ നിന്നും സംസ്ഥാന സിലബസിലേയ്ക്ക് മാറാന്‍ ആഗ്രഹിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം തുടര്‍ പഠനം അസാധ്യമാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പ്ലസ് വണ്‍ പ്രവേശന സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കേരള ഹൈക്കൊടതി സമയ പരിധി ജൂലൈ 22 വരെ നീട്ടിയിരുന്നു. അടുത്ത തിങ്കളാഴ്ച വരെ പ്രവേശന സമയം അനുവദിക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. സമയം നീട്ടി നല്‍കിയില്ലെങ്കില്‍ തങ്ങള്‍ക്ക് തുടര്‍പഠനം അസാധ്യമാകുമെന്നാണ് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
ഇത് സംബന്ധിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഹര്‍ജി പരിഗണിക്കുക. പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി ഒരു ദിവസം നീട്ടി നല്‍കി ഇടക്കാല ഉത്തരവ് ഹൈക്കോടതി വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു. പത്താം ക്ലാസ് ഫലം പുറത്ത് വരാത്ത സാഹചര്യത്തില്‍ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
എന്നാല്‍, പ്ലസ് വണ്‍ പ്രവേശന സമയ പരിധി നീട്ടാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങിയാൽ പോലും 200 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ണമാക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നാണ് സര്‍ക്കാര്‍ വാദം. ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കിയാല്‍ പോലും ഇത് സാധിക്കില്ല. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. സി ബി എസ് ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. മിക്ക സിബിഎസ്ഇ സ്കൂളുകളിലും പ്ലസ് ടു ഉണ്ട് എന്നും അതിനാല്‍ കുട്ടികള്‍ക്ക് തുടര്‍ പഠനത്തിന് തടസമുണ്ടാകില്ല എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...