Thiruvananthapuram: രാജ്യത്തെ ഇന്ധന വില (Fuel Price) തുടർച്ചയായ മൂന്ന് ദിവസം വർദ്ധനവ് രേഖപ്പെടുത്തിയ ശേഷം ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലത്തെ വില വർദ്ധനവൊട് കൂടി രാജ്യത്തെപല നഗരങ്ങളിലും ഇന്ധന വില സർവക്കാല റെക്കോർഡിൽ എത്തി നിൽക്കുകയാണ്. മെയ് 12 ന് മാത്രം പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് വർധിച്ചിരിക്കുന്നത്.
മെയ് 4 മുതൽ ഏഴാമത്തെ പ്രാവശ്യമാണ് മെയ് 12 ന് രാജ്യത്തെ ഇന്ധന വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മെയ് രണ്ടിന് ഞായറാഴ്ചയായിരുന്നു അതിന് പിന്നാലെയാണ് ഇന്ധന (Petrol) വില വർധിക്കാൻ ആരംഭിച്ചത്. മുമ്പ് തുടര്‍ച്ചയായ 18 ദിവസം ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരുന്നു.
ALSO READ: Good News: PM Kisan ന്റെ അടുത്ത ഗഡു ഈ ശുഭദിനത്തിൽ ലഭിക്കും
കേരളത്തിൽ ഓരോ ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില ഇങ്ങനെയാണ് (ലിറ്ററിന് രൂപ അടിസ്ഥാനത്തിൽ)
തിരുവനന്തപുരം - 94.03
കൊല്ലം -93.41
പത്തനംതിട്ട -93.05
ആലപ്പുഴ - 92.68
കോട്ടയം -92.51
ഇടുക്കി -93.48
എറണാകുളം - 92.15
തൃശൂർ -92.49
പാലക്കാട് - 93.20
മലപ്പുറം -93.03
കോഴിക്കോട് -92.46
കണ്ണൂർ -92.65
വയനാട്- 93.51
കാസർകോട് - 93.03
രാജ്യ തലസ്ഥാനത്ത് പെട്രോൾ വില 92.05 രൂപയും ഡീസൽ (Diesel) വില 82.61 രൂപയുമാണ്. മുംബൈയിൽ ഇന്ധന വില സർവ്വകാല റെക്കോർഡിൽ തന്നെ നിൽക്കുകയാണ്. മുംബൈയിൽ പെട്രോൾ വില 98.36 രൂപയാണ്. ഡീസൽ വില 89.75 രൂപയിലും നിൽക്കുന്നു.
ALSO READ: 7th Pay Commission: DA യുടെ 3 കുടിശ്ശിക തുക ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷ! തീരുമാനം ഈ മാസം അവസാനം?
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...