മന്ത്രിസഭാ രൂപീകരണം; മുഖ്യമന്ത്രി രാജ്ഭവനിലെത്തി ​ഗവർണറെ കണ്ടു

സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചുകൊണ്ട് പിണറായി വിജയൻ ​ഗവർണർക്ക് ഔദ്യോ​ഗികമായി കത്ത് നൽകി

Written by - Zee Malayalam News Desk | Last Updated : May 15, 2021, 06:38 PM IST
  • സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായാണ് നിയുക്ത മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ ​ഗവർണറെ കണ്ടത്
  • സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചുകൊണ്ട് ​ഗവർണർക്ക് ഔദ്യോ​ഗികമായി കത്ത് നൽകി
  • നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയിരുന്നു.
  • ഇടത് മുന്നണിയിൽ വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾ നാളെയോടെ പൂർത്തിയാകുമെന്നാണ് സൂചന
മന്ത്രിസഭാ രൂപീകരണം; മുഖ്യമന്ത്രി രാജ്ഭവനിലെത്തി ​ഗവർണറെ കണ്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ​ഗവർണർ (Governor) ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായാണ് നിയുക്ത മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ ​ഗവർണറെ കണ്ടത്. സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചുകൊണ്ട് ​ഗവർണർക്ക് ഔദ്യോ​ഗികമായി കത്ത് നൽകി. നിയമസഭാ തെരഞ്ഞെടുപ്പിൽ (Assembly Election) ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയിരുന്നു.

സർക്കാർ രൂപീകരണത്തിനായി പിണറായി വിജയനെ (Pinarayi Vijayan) ​ഗവർണർ ഔദ്യോ​ഗികമായി ഇനി ക്ഷണിക്കും. എൽഡിഎഫ് (LDF) യോ​ഗം ചേർന്ന് മുഖ്യമന്ത്രിയായി പിണറായി വിജയനെ തെരഞ്ഞെടുക്കും. ഇടത് മുന്നണിയിൽ വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾ നാളെയോടെ പൂർത്തിയാകുമെന്നാണ് സൂചന.

ALSO READ: Kerala ത്തിൽ Lockdown മെയ് 23 വരെ നീട്ടി; നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

സിപിഎം, സിപിഐ, കേരള കോൺ​ഗ്രസ് എം, കേരള കോൺ​ഗ്രസ് ബി, കോൺ​ഗ്രസ് എസ്, ജനാധിപത്യ കേരള കോൺ​ഗ്രസ്, ഐഎൻഎൽ, എൻസിപി, ജനതാദൾ എസ്, എൽജെഡി, ഇടത് സ്വതന്ത്രർ എന്നിവർ സർക്കാർ രൂപീകരണത്തിനായി പിണറായി വിജയനെ പിന്തുണച്ച് കത്ത് നൽകിയിട്ടുണ്ട്.

അതേസമയം, രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഓൺലൈനായി നടത്തണമെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു. ജനഹിതമറിഞ്ഞും ശാസ്ത്രീയമായ കാഴ്ചപ്പാടുകൾ മുറുകെപ്പിടിച്ചും അധികാരത്തിലേറുന്ന പുതിയ സർക്കാർ നൽകുന്ന സന്ദേശം കൂടിയാകും അതെന്നും ഐഎംഎ വിലയിരുത്തി. ഫലപ്രദമായ ലോക്ക്ഡൗണും വാക്സിനും മാത്രമാണ് കൊവിഡ് വെല്ലുവിളിയെ അതിജീവിക്കാൻ അവലംബിക്കാവുന്ന മാർ​ഗങ്ങൾ. വലിയ ജനപിന്തുണ നേടി വീണ്ടും അധികാരത്തിലെത്തുന്ന സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും ഐഎംഎ വ്യക്തമാക്കി. സത്യപ്രതിജ്ഞ നടക്കുന്ന തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗണാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News