Kochi: കൊറോണ വാക്‌സിന്‍ എത്തിയതോടെ സ്വര്‍ണവില കുത്തനെ ഇടിയുന്നു. കഴിഞ്ഞ 5 ദിവസമായി സ്വര്‍ണവില കുറയുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ (Gold rate) വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ജനുവരി 5ന് ആയിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണവില എത്തിയത്. അതിനു ശേഷം സ്വര്‍ണവിലയില്‍ കുറവ് സംഭവിക്കുകയായിരുന്നു.
രണ്ടുദിവസം കൊണ്ട് 1,280 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ (Gold price) ഉണ്ടായത്. ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,590 രൂപയായി. കഴിഞ്ഞ 5 ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 1680 രൂപയാണ് കുറഞ്ഞത്.
ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് തുടരുകയാണ്. സ്‌പോട്ട്‌ഗോള്‍ഡ് വില ഔണ്‍സിന് 1,836.30ഡോളര്‍ നിലവാരത്തിലാണ്. വെള്ളിയാഴ്ചയിലെ വിലയില്‍നിന്ന് 3.4ശതമാനമാണ് ഇടിവുണ്ടായത്. ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളിലെ ആദായം വര്‍ദ്ധിച്ചതും ഓഹരി വിപണി കുതിച്ചതുമൊക്കെയാണ് സ്വര്‍ണവിലയിലെ ഇടിവിന് കാരണം.
Also read: Coronavirus Variant: അതിതീവ്ര കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 96, കരുതലോടെ രാജ്യം
അതേസമയം, കോവിഡ് വാക്‌സിന്‍ (Covid Vaccine) എത്തിയതാണ് സ്വര്‍ണവില തുടര്‍ച്ചയായി ഇടിയാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ ഇനിയും സ്വര്‍ണവില ഇടിയുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.