COVID Vaccine കേരളത്തിൽ സൗജന്യമായി നൽകും: മുഖ്യമന്ത്രി

കോവിഡ് വാക്സിനായി ആരുടെ കൈയ്യിൽ നിന്ന് പണം ഈടാക്കില്ലെന്ന് മുഖ്യമന്ത്രി. കേന്ദ്രത്തിൽ എത്ര വാക്സിൻ ലഭിക്കുമെന്നത് ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 12, 2020, 08:30 PM IST
  • കോവിഡ് വാക്സിനായി ആരുടെ കൈയ്യിൽ നിന്ന് പണം ഈടാക്കില്ലെന്ന് മുഖ്യമന്ത്രി.
  • കേന്ദ്രത്തിൽ എത്ര വാക്സിൻ ലഭിക്കുമെന്നത് ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.
  • കോവിഡ് രോ​ഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് മരണ നിരക്കിൽ വർധനവ്.
COVID Vaccine കേരളത്തിൽ  സൗജന്യമായി നൽകും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിൻ (COVID Vaccine) സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് വാക്സിനെടുക്കുന്ന ആരിൽ നിന്നും പണം ഈടാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേന്ദ്ര സർക്കാർ എത്രത്തോളം വാക്സിന് സംസ്ഥാനത്തിന് നൽകുന്നത് ആലോചിക്കേണ്ടതാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് രോ​ഗികളുടെ എണ്ണ ക്രമാതീതമായി കുറയുന്നുണ്ടെന്നും, അത് ആശ്വാസകരമായ കാര്യമാണെന്നും മുഖ്യമന്ത്രി (Pinarayi Vijayan) പറഞ്ഞു. അതേസമയം മരണ നിരക്കിൽ വർധനവുണ്ടായതായും മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോൾ ദിനപ്രതി മുപ്പതോളം പേർ മരിക്കുന്നതായിട്ടാണ് കണക്ക്. തദ്ദേശ തെരഞ്ഞെടുപ്പ് രോ​ഗത്തിന് വഴി വെച്ചില്ലെങ്കിൽ ക്രമാതീതമായി കോവിഡ് കുറയ്ക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത രണ്ടാഴ്ചക്കുള്ളിൽ തദ്ദേശ തെരഞ്ഞുപ്പുമായി ബന്ധപ്പെട്ട് രോ​ഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്ന് ആരോ​ഗ്യ വകുപ്പ് റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു.

Also Read: Local Body Election: വരുന്ന രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായേക്കാം

സംസ്ഥാനത്ത് ഇന്ന്  കൊവിഡ് (COVID19) സ്ഥിരീകരിച്ചത് 5949 പേർക്കാണ്. 5173 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 646 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 5268  പേർ രോഗമുക്തരായിട്ടുണ്ട്.  രോഗം സ്ഥിരീകരിച്ചവരിൽ 83 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32 കൊവിഡ് മരണങ്ങൾകൂടി (COVID Death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് 5949 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 5268 പേർ

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 1 പുതിയ ഹോട്ട്സ്പോട്ടും കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  4 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 437 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. 

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News