Suns Transit: സാമ്പത്തിക നഷ്ടം, ദുരിതം; ഈ രാശിക്കാർക്ക് ഇന്ന് മുതൽ കഷ്ടകാലം!

ഏറ്റവും ശക്തിയേറിയ ഗ്രഹമായ സൂര്യൻറെ അനുഗ്രഹം ലഭിച്ചാൽ മാത്രമേ ഓരോ രാശിക്കാർക്കും ജീവിതത്തിൽ സന്തോഷവും സമ്പത്തും പ്രശസ്തിയും ഉണ്ടാകൂ.

  • Nov 06, 2024, 10:08 AM IST
1 /5

സൂര്യൻറെ രാശി മാറ്റം ചില രാശിക്കാരെ ദുരിതത്തിലാക്കും. ഇവരിൽ സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമാകും. ആരോഗ്യ പ്രശ്നങ്ങൾ അലട്ടും. ഏതെല്ലാം രാശിക്കാരെയാണ് സൂര്യ സംക്രമണം ദോഷകരമായി ബാധിക്കുന്നതെന്ന് അറിയാം.

2 /5

സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത. ആശുപത്രി ചിലവുകൾ വർധിച്ചേക്കും. സ്വത്ത് സംബന്ധമായി കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. വിചാരിച്ച പല കാര്യങ്ങളും നടക്കില്ല. ഇത് മാനസിക വിഷമങ്ങളിലേക്ക് നയിക്കും. പണം സൂക്ഷിച്ച് ചിലവഴിക്കാൻ ശ്രമിക്കുക. കടം നൽകാതിരിക്കുന്നതാണ് നല്ലത്. മറ്റുള്ളവരുടെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.

3 /5

കന്നി (Virgo): ബിസിനസിൽ നഷ്ടം നേരിടും. സ്ഥലക്കച്ചവടക്കാർ വളരെ ജാഗ്രത പുലർത്തുക. പല തീരുമാനങ്ങളും വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. ജോലി നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കുക.

4 /5

തുലാം (Libra): ജോലിയിൽ പ്രതിസന്ധികളുണ്ടാകും. മേലധികാരികളിൽ നിന്ന് വഴക്ക് കേൾക്കേണ്ടി വരും. ജോലിയിൽ ശ്രദ്ധിക്കാൻ സാധിക്കാതെ വരും. പണം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പാലിക്കണം. അമിതമായി ആരെയും വിശ്വസിക്കരുത്.

5 /5

കുംഭം (Aquarius): സാമ്പത്തിക സ്ഥിതി മോശമാകും. പണം കയ്യിൽ എത്തുന്നത് പോലെ തന്നെ ചിലവാകും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും. ബന്ധുക്കൾ തമ്മിൽ വഴക്കുകൾ ഉണ്ടാകും. സുഹൃത്തുക്കളുമായി തെറ്റിപ്പിരിയാൻ സാധ്യത. ദേഷ്യം നിയന്ത്രിക്കുന്നത് ഗുണം ചെയ്യും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola