തിരുവനന്തപുരം: കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതോടെ സംസ്ഥാന നികുതിയും കുറയ്ക്കണമെന്ന ആവശ്യത്തോട് സി.പി.എമ്മിന് മുഖം തിരിവ്. കേരളം നികുതി കുറയ്ക്കേണ്ടുന്ന ആവശ്യം ഇല്ലെന്ന് സി.പി.എം നിലപാട്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൻറേതാണ് നിലപാട്.
ജനങ്ങളെ കാര്യം ബോധ്യപ്പെടുത്താനാവുമെന്നും സി.പി.എം വ്യക്തമാക്കുന്നുണ്ട്. ധനമന്ത്രി തന്നെ ജനങ്ങളോട് ഇത് വിശദീകരിക്കും. അതേസമയം കാലിയായ ഹജനാവിൽ ഇനിയും അയഞ്ഞാൽ ഒന്നും അവശേഷിക്കില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.
ശമ്പളവും,പെൻഷനുമൊക്കെയായി ഒാരോ മാസവും കോടിക്കണക്കിന് രൂപയാണ് പൊതു ഹജനാവിൽ നിന്നും ചെലവഴിക്കുന്നത്. ഇത് നിയന്ത്രിക്കാൻ കഴിഞ്ഞാൽ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാം എന്നാണ് സാമ്പത്തിക വിദഗ്ധരും പറയുന്നത്.
കേരളത്തിൽ പെട്രോളിന് 6.57 പൈസയും, ഡീസലിന് 12 രൂപ 50 പൈസയുമാണ് കുറഞ്ഞത്. എന്നാൽ വാറ്റ് കൂടി കുറഞ്ഞാൽ 14 രൂപവരെയെങ്കിലും പെട്രോളിനും ഡീസലിനും കുറവുണ്ടാകും. ഇത് വരുമാന നഷ്ടം ഭയന്ന് സംസ്ഥാന സർക്കാർ കുറയ്ക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...