'' അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ'' - മൻസിയക്ക് കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തത്തിന് വിലക്ക്

കഴിഞ്ഞ ദിവസം മൻസിയ പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് തനിക്കുണ്ടായ ബുദ്ധിമുട്ട് മൻസിയ പങ്ക് വെച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 28, 2022, 06:55 PM IST
  • മൻസിയക്ക് ഐക്യദാർഢ്യം അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്
  • നേരത്തെയും ഇത്തരത്തിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം വിവാദമായിരുന്നു
  • ഏപ്രിൽ 21 വൈകീട്ട് 4 to 5 വരെയായിരുന്നു പരിപാടി
'' അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ'' - മൻസിയക്ക് കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തത്തിന് വിലക്ക്

തൃശ്ശൂർ: അഹിന്ദു എന്ന കാരണം  പറഞ്ഞ് നർത്തകി മൻസിയ വിപിക്ക് കൂടൽ മാണിക്യം ക്ഷേത്രോത്സവത്തിലെ നൃത്ത പരിപാടിയിൽ നിന്നും വിലക്ക്. കഴിഞ്ഞ ദിവസം മൻസിയ പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് തനിക്കുണ്ടായ ബുദ്ധിമുട്ട് മൻസിയ പങ്ക് വെച്ചത്.

മൻസിയയുടെ പോസ്റ്റിൻറെ പൂർണ രൂപം

കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള "നൃത്തോൽസവത്തിൽ"  ഏപ്രിൽ 21 വൈകീട്ട് 4 to 5 വരെ ചാർട്ട് ചെയ്ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ.നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. 

വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് convert ആവാൻ.. ഇത് പുതിയ അനുഭവം ഒന്നുമല്ല. വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.
മതേതര കേരളം

ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ്  പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം.

 

അതേസമയം സംഭവത്തിന് പിന്നാലെ മൻസിയക്ക് ഐക്യദാർഢ്യം അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ചലച്ചിത്ര സീരിയൽ താരം സ്നേഹ ശ്രീകുമാർ, എഴുത്തുകാരി ദീപാ നിശാന്ത്, പാട്ടുകാരൻ ഹരീഷ് ശിവകാമകൃഷ്ണൻ തുടങ്ങി നിരവധി പേരാണ് മൻസിയയുടെ പോസ്റ്റ് പങ്ക് വെച്ചത്. നേരത്തെയും ഇത്തരത്തിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം വിവാദമായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News