പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ആദ്യമായി കണ്ടെത്തിയ പത്തനംതിട്ട ജില്ലയിലെ കടപ്രയില്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ മുതൽ ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ലോക്ക്ഡൗൺ (Lockdown) കർശനമാക്കുന്നതോടെ പ്രദേശത്തെ മുഴുവന്‍ ചെറുതും വലുതുമായ വഴികൾ പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് അടയ്ക്കും എന്നാണ് റിപ്പോർട്ട്. കൂടാതെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ അനുമതി നല്‍കിയിട്ടുള്ളൂ.
Also Read: Delta Plus Virus: കേരളം അടക്കമുള്ള 3 സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം
മാത്രമല്ല അനാവശ്യ യാത്രകളും അനുവദിക്കില്ലയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമാണ്. ഇതിനിടയിൽ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഇന്നലെ ജാഗ്രത നിര്‍ദേശം (High Alert) നല്‍കിയിരുന്നു.
പുതിയ വകഭേദം വളരെ അപകടകരമായ രീതിയിലാണ് പടരുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേരളത്തിൽ ആദ്യ ഡെൽറ്റ കേസ് (Delta Variant) പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലെ 14 മത്തെ വാർഡിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ നാല് വയസുള്ള ആൺകുട്ടിയിലാണ് ഈ വകഭേദം കണ്ടത്.
Also Read: Delta Plus Variant: സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം; രോഗം സ്ഥിരീകരിച്ചത് നാലു വയസുകാരനിൽ
മെയ് 24 നാണ് ഈ കുട്ടിയ്ക്ക് കൊവിഡ് പോസിറ്റീവ് ആയത്. ഇപ്പോൾ കുട്ടി കൊവിഡ് നെഗറ്റീവാണ്. ഇത് കൂടാതെ പാലക്കാട്ടും രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.