തിരുവനന്തപുരം: കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് സംസ്ഥാനത്ത് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് പത്തനംതിട്ട കടപ്ര പഞ്ചായത്തിലാണ്. നാല് വയസുകാരനിലാണ് ഈ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് പത്തനംതിട്ട കടപ്രയിലും അതുപോലെ പാലക്കാട്ട് രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തത്. ഈ വകഭേദത്തിന് രോഗവ്യാപന ശേഷി കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ വകഭേദം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
കടപ്ര പഞ്ചായത്തിലെ നാലാം വാർഡിലുള്ള ആൺകുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 24 ന് ആണ് കുട്ടിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇപ്പോൾ കുട്ടി കൊവിഡ് നെഗറ്റീവാണ്. പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത് കുട്ടിയുടെ സ്രവത്തിന്റെ ജനിതക പഠനത്തിലാണ്.
ഡല്‍ഹിയിലെ സിഎസ്ഐആര്‍-ഐജി.ഐബിയില്‍ നടത്തിയ പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ രോഗം പകരാതിരിക്കാനുള്ള കര്‍ശനമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
Also Read: Covid Delta Variant : Singapore ലും കോവിഡ് ഡെൽറ്റ വേരിയന്റ് വ്യാപകം
രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വാർഡ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ ഏരിയയാണ്. ഇവിടത്തെ ടിപിആർ നിരക്ക് 18.42 ശതമാനമാണ്. ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണ ആവശ്യമാണ് എന്നാണ് വിലയിരുത്തൽ. നിലവിൽ ഇവിടെ 18 പേർ കൊവിഡ് പോസിറ്റീവാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.