EMCC Contract: തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യില്ലെന്ന് മുഖ്യമന്ത്രി, ധാരണ ഒപ്പിടാൻ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ്

 ഫേസ് ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇ ൗ വിഷയം സംബന്ധിച്ച വ്യക്തത വരുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Feb 21, 2021, 10:46 AM IST
  • ഏതെങ്കിലും തരത്തിലുള്ള കുപ്രചാരണം നടത്തി അവരുടെ മനസ്സിനെ സർക്കാരിനെതിരെ തിരിച്ചുകളയാമെന്ന ഒരു വ്യാമോഹവും വേണ്ടതില്ല.
  • മത്സ്യമേഖലയിൽ കൃത്യമായി നയം രൂപീകരിച്ച് അത് നടപ്പാക്കുന്ന സർക്കാരാണിത്.
  • 2019 ജനുവരിയിൽ നടപ്പാക്കിയ ഫിഷറീസ് നയത്തിൽ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാടുകൾ പറഞ്ഞിട്ടുണ്ട്.
EMCC Contract: തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യില്ലെന്ന് മുഖ്യമന്ത്രി, ധാരണ ഒപ്പിടാൻ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ആഴക്കടൽ(Deep Sea) മത്സ്യ ബന്ധനത്തിൽ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്നങ്ങളും സർക്കാരിന്റെ ഭാ​​ഗത്ത് നിന്നും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ് ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇ ൗ വിഷയം സംബന്ധിച്ച വ്യക്തത വരുത്തിയത്.മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയ്ക്കാകെ പുരോഗതി ഉണ്ടാക്കാനുമുള്ള ഇടപെടൽ മാത്രമാണ് സർക്കാർ നടത്തുന്നത്. അത് തീരദേശങ്ങളിലെ ജനങ്ങൾ അവരുടെ ജീവിതാനുഭവത്തിലൂടെ തിരിച്ചറിയുന്നുണ്ട്.

ഏതെങ്കിലും തരത്തിലുള്ള കുപ്രചാരണം നടത്തി അവരുടെ മനസ്സിനെ സർക്കാരിനെതിരെ തിരിച്ചുകളയാമെന്ന ഒരു വ്യാമോഹവും വേണ്ടതില്ല.മത്സ്യമേഖലയിൽ കൃത്യമായി നയം രൂപീകരിച്ച് അത് നടപ്പാക്കുന്ന സർക്കാരാണിത്. 2019 ജനുവരിയിൽ നടപ്പാക്കിയ ഫിഷറീസ്(Fisheries) നയത്തിൽ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാടുകൾ പറഞ്ഞിട്ടുണ്ട്. അത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നു അദ്ദേഹം പോസ്റ്റിൽ പറയുന്നു.

ALSO READ: Bjp Kerala Vijay Yatra ഇന്ന്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി Yogi Adityanath ​ഉദ്ഘാടനം ചെയ്യും

ഫേസ് ബുക്ക്  പോസ്റ്റിന്റെ പൂർണരൂപം

 

അതേസമയം ആ​​​​ഴ​​​​ക്ക​​​​ട​​​​ല്‍ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന​​​​ത്തി​​​​ന് ഇ​​​​എം​​​​സി​​​​സി​​​​യു​​​​മാ​​​​യി സം​​​​സ്ഥാ​​​​ന സ​​​​ര്‍​​​​ക്കാ​​​​ര്‍(Kerala Govt) ഒ​​​​പ്പി​​​​ട്ട ധാ​​​​ര​​​​ണാ​​​​പ​​​​ത്രം പു​​​​റ​​​​ത്തു​​​​വി​​​​ടാ​​​​ന്‍ ധൈ​​​​ര്യ​​​​മു​​​​ണ്ടോ എ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല. കെ​​​​എ​​​​സ്‌ഐ​​​​ഡി​​​​സി​​​​യു​​​​ടെ പ​​​​ള്ളി​​​​പ്പു​​​​റ​​​​ത്തെ മെ​​​​ഗാ ഫു​​​​ഡ് പാ​​​​ര്‍​​​​ക്കി​​​​ല്‍ ഇ​​​​എം​​​​സി​​​​സി​​​​ക്ക് നാ​​​​ലേ​​​​ക്ക​​​​ര്‍ ഭൂ​​​​മി അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത് എ​​​​ന്തി​​​​നു വേ​​​​ണ്ടി എ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം. ഭൂ​​​​മി അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വും ഫെ​​​​ബ്രു​​​​വ​​​​രി ര​​​​ണ്ടി​​​​ന് കെ​​​​എ​​​​സ്‌എ​​​​ന്‍​​​​സി​​​​യു​​​​മാ​​​​യി ഇ​​​​എം​​​​സി​​​​സി ഒ​​​​പ്പു വ​​​​ച്ച അ​​​​നു​​​​ബ​​​​ന്ധ ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​വും പു​​​​റ​​​​ത്തു വി​​​​ടാ​​​​നും ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല വാ​​​​ര്‍​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ സ​​​​ര്‍​​​​ക്കാ​​​​രി​​​​നെ വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News