തിരുവനന്തപുരം: കേരള എൻജിനീയറിങ്/ആർക്കിടെക്ചർ പ്രവേശ പരീക്ഷയുടെ റാങ്ക്പട്ടിക വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ സ്വദേശി റാം ഗണേശിനാണ് ഒന്നാം റാങ്ക്. ആനന്ദിനാണ് രണ്ടാം റാങ്ക്. അശ്വിന് എസ്.നായര്‍ക്ക് മൂന്നാം റാങ്ക്.
ആർക്കിടെക്ചർ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയത് കോഴിക്കോട് സ്വദേശി നമിത നികേഷ് . രണ്ടാം റാങ്ക് കോഴിക്കോട് സ്വദേശിയായ നിഷാന്ത് കൃഷ്ണക്കാണ്. എസ്.സി എസ്.ടി വിഭാഗത്തിൽ ഷിബൂസ് പി. മലപ്പുറം ഒന്നാം റാങ്ക് നേടി. ഫലം www.cee.kerala.gov.in ൽ ലഭിക്കും.
യോഗ്യത നേടിയ 78, 000 വിദ്യാർഥികളോട് യോഗ്യതാപരീക്ഷയിലെ (പ്ലസ് ടു/ തത്തുല്യപരീക്ഷകൾ) മാർക്കുകൾ പ്രവേശപരീക്ഷാകമീഷണർക്ക് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. യോഗ്യതാപരീക്ഷയിൽ മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ് എന്നിവയിൽ നേടിയ മാർക്ക് കൂടി പരിഗണിച്ച് സമീകരണപ്രക്രിയക്ക് ശേഷം തയാറാക്കിയ റാങ്ക്പട്ടികയാണ് പ്രസിദ്ധീകരിച്ചത്.