ഇത് പുതുചരിത്രം; കയ്യടി നേടി ട്രാൻസ് വിദ്യാർത്ഥി തൻവി രാകേഷ്

കലോത്സവങ്ങളുടെ ചരിത്രത്തിൽ ഇടം നേടുകയാണ് തൻവി എന്ന ട്രാൻസ് വിദ്യാർത്ഥിനി.

Written by - Zee Malayalam News Desk | Edited by - Zee Malayalam News Desk | Last Updated : Apr 3, 2022, 01:35 PM IST
  • കലോത്സവങ്ങളുടെ ചരിത്രത്തിൽ ഇടം നേടുകയാണ് തൻവി എന്ന ട്രാൻസ് വിദ്യാർത്ഥിനി
  • ബിരുദ വിദ്യാർത്ഥിയായ തൻവിയ്ക്ക് നർത്തകിയായി അറിയപ്പെടണമെന്നാണ് ആഗ്രഹം
  • കലായാത്രയിൽ മാതാപിതാക്കളും സുഹൃത്തുക്കളുമാണ് വലിയ പിന്തുണ
ഇത് പുതുചരിത്രം; കയ്യടി നേടി ട്രാൻസ് വിദ്യാർത്ഥി തൻവി രാകേഷ്

കലോത്സവ ചരിത്രത്തിലെ പുതുമയായി എംജി സർവകലാശാല കലോത്സവത്തിലെ ട്രാൻസ്‌ജൻഡേഴ്‌സ് മത്സര വിഭാഗം. ഭരതനാട്യം, മോണോആക്ട്, ലളിതഗാനം തുടങ്ങിയ മത്സരവിഭാഗങ്ങളിൽ കയ്യടി നേടി തൃപ്പൂണിത്തുറ RLV കോളേജിലെ വിദ്യാർത്ഥി തൻവി രാകേഷ്. തൻവി മാത്രമായിരുന്നു ട്രാൻസ് വിഭാഗത്തിലെ ഏക മത്സരാർത്ഥി. 

എംജി സർവകലാശാല കലോത്സവത്തിൽ ട്രാൻസ്‌ജൻഡർ വിഭാഗത്തിലെ ആദ്യ മത്സരാർത്ഥി കൂടിയാണ് തൻവി. ആൺ പെൺ മത്സര വിഭാഗമുള്ള എല്ലാ ഇനങ്ങൾക്കും ട്രാൻസ്‌ജൻഡഴ്സിനും മത്സരം സംഘടിപ്പിച്ച എംജി സർവകലാശാലയുടെ തീരുമാനം ഏറെ ശ്രദ്ധ നേടിയിരുന്നു. മുമ്പും കലോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും സ്വന്തം സ്വത്വത്തിൽ തൻവി പങ്കെടുക്കുന്ന ആദ്യ കലോത്സവമാണ് ഇത്. ജനറൽ വിഭാഗത്തിലുള്ള ഇനങ്ങളിലും ട്രാൻസ് വിഭാഗക്കാർക്ക് മത്സരിക്കാൻ അവസരം ഉണ്ടാവണമെന്ന് തൻവി പറയുന്നു. 
 
ബിരുദ വിദ്യാർത്ഥിയായ തൻവിയ്ക്ക്  നർത്തകിയായി അറിയപ്പെടണമെന്നാണ് ആഗ്രഹം. ഒപ്പം നൃത്ത വിദ്യാലയവും തൻവിയുടെ സ്വപ്നമാണ്. തൻവിയുടെ കലായാത്രയിൽ മാതാപിതാക്കളും സുഹൃത്തുക്കളുമാണ് വലിയ പിന്തുണയായി ഒപ്പമുള്ളത്..

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News