ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: തെളിവുകൾ സംരക്ഷിക്കാനുള്ള കുടുംബത്തിന്റെ ഹർജിയിൽ വിധി ഇന്ന്

ADM Naveen Babu Death: രേഖകൾ സംരക്ഷിച്ചില്ലെങ്കിൽ, കേസന്വേഷണം മറ്റേതെങ്കിലും ഏജൻസിയെ ഏൽപ്പിക്കുകയാണെങ്കിൽ തെളിവുകൾ കിട്ടാതാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി ഫയൽ ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Dec 3, 2024, 11:34 AM IST
  • എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പറയും
  • കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷയാണ് ഹ‍ർജി നൽകിയത്
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: തെളിവുകൾ സംരക്ഷിക്കാനുള്ള കുടുംബത്തിന്റെ ഹർജിയിൽ വിധി ഇന്ന്

മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷയാണ് ഹ‍ർജി നൽകിയത്. കണ്ണൂ‍ർ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിധി പറയുന്നത്.
 
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി. ദിവ്യ, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടി.വി പ്രശാന്ത് എന്നിവരുടെ ഫോൺ കോൾ, ടവ‍ർ ലൊക്കേഷൻ  തുടങ്ങിയവ സംരക്ഷിക്കാൻ കോടതി നിർദേശിക്കണമെന്നായിരുന്നു ആവശ്യം. നവീൻ ബാബു താമസിച്ച സ്ഥലത്തേയും റെയിൽവേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ  സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Read Also: 'എൻഡോസൾഫാൻ' പരാമർശം; പ്രേംകുമാറിനെതിരെ തുറന്ന കത്തുമായി 'ആത്മ'

രേഖകൾ സംരക്ഷിച്ചില്ലെങ്കിൽ, കേസന്വേഷണം മറ്റേതെങ്കിലും ഏജൻസിയെ ഏൽപ്പിക്കുകയാണെങ്കിൽ തെളിവുകൾ കിട്ടാതാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി ഫയൽ ചെയ്തത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

ആവശ്യമായ തെളിവുകൾ സംരക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. എന്നാൽ ഫോൺ നമ്പറുകൾ അപൂർണവും വ്യക്തമല്ലാത്തതുമാണെന്ന് ആരോപിച്ച് പ്രോസിക്യൂഷന്റെ റിപ്പോർട്ട് കുടുംബം തള്ളിയിരുന്നു.  

നവീൻ ബാബുവിന്റെ രണ്ട് ഫോണുകൾ, പിപി ദിവ്യയുടെ ഫോൺ, സിസിടിവി ദൃശ്യങ്ങളുടെ സിഡി, മെമ്മറി കാർഡ് എന്നിവ കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ ഹാജരാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News