Trivandrum: തൊട്ടതും പിടിച്ചതുമെല്ലാ വിവാദത്തിലായ അവസ്ഥയിലാണ് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും എം.സി ജോസഫൈന് മാറേണ്ടി വന്നത്. സംസ്ഥാനത്ത് സ്ത്രീധന നിരോധനത്തിനെതിരെ വലിയ ജനരോക്ഷം നിൽക്കുമ്പോൾ ഒരു ചാനൽ ചർച്ചയിൽ വന്ന നാക്ക് പിഴ ജോസഫൈനെ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും തെറിപ്പിച്ചു.
2021 ജൂൺ 25-ൽ ജോസഫൈൻറെ രാജിക്ക് പിന്നാലെ അഭ്യൂഹങ്ങളും,പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് വന്നിരുന്നെങ്കിലും ഒന്നും ഉറപ്പിച്ചിരുന്നില്ല. അവിടേക്കാണ് വ്യക്തമായില്ലെങ്കിലും പി.സതീദേവിയുടെ പേര് എത്തുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റാണ് സതീദേവിയുടെ പേര് തീരുമാനിച്ചതെങ്കിലും. സംസ്ഥാന കമ്മിറ്റിയിൽ ഇത് വരെ വിഷയം റിപ്പോർട്ട് ചെയ്തിട്ടില്ല.
ALSO READ : Solar Scam: Oommen Chandy ഉൾപ്പടെയുള്ളവർക്കെതിരായ പീഡന കേസുകളുടെ അന്വേഷണം CBI യ്ക്ക് വിട്ടു
പാർട്ടിക്കപ്പുറം പാർട്ടി മാത്രമെന്ന കടുത്ത ഇടതുപക്ഷ നയത്തിനുടമയാണ് സതീദേവി. 2004-ൽ വടകരയിൽ നിന്നും ലോക്സഭയിലേക്ക്. ഭൂരിപക്ഷം ഒരുലക്ഷത്തിലധികമായിരുന്നു. 2009-ൽ അവർ മുല്ലപ്പള്ളിയോട് പരാജയപ്പെട്ടിരുന്നു. നിലവിൽ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ്. നിയമ ബിരുദധാരിയാണ്. ഭർത്താവ് എം.ദാസൻ, മകൾ അഞ്ജലി.
സസ്ഥാന കമ്മിറ്റിയുടെ പ്രമുഖരെല്ലാം സംസ്ഥാന സെക്രട്ടറിയേറ്റിലും ഉള്ളതിനാൽ തീരുമാനത്തിൽ മറ്റ് മാറ്റങ്ങളൊന്നും തന്നെ ഉണ്ടാവാൻ വഴിയില്ല. നേരത്തെ പി.കെ ശ്രീമതിയുടെയും,ജെ.മേഴ്സിക്കുട്ടിയമ്മയുടെയും അടക്കം പേരുകൾ വനിതാ കമ്മീഷൻ സ്ഥാനത്തേക്ക് വന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...