Parassala Sharon Murder Case: '​ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജ‍ഡ്ജിയുടെ കട്ടൗട്ടിൽ പാലഭിഷേകം'; മെൻസ് അസോസിയേഷൻ പരിപാടി ഉദ്​ഘാടനം ചെയ്യുന്നത് രാഹുൽ ഈശ്വർ

Parassala Sharon Murder Case Accused Greeshma: പറാശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 21, 2025, 08:12 PM IST
  • പടക്കം പൊട്ടിച്ചും ജ‍ഡ്ജിയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്തിയും വിധി ആഘോഷമാക്കാനാണ് ഓൾ കേരള മെൻസ് അസോസിയേഷന്റെ തീരുമാനം
  • രാഹുൽ ഈശ്വറാണ് പരിപാടി ഉദ്​ഘാടനം ചെയ്യുന്നത്
Parassala Sharon Murder Case: '​ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജ‍ഡ്ജിയുടെ കട്ടൗട്ടിൽ പാലഭിഷേകം'; മെൻസ് അസോസിയേഷൻ പരിപാടി ഉദ്​ഘാടനം ചെയ്യുന്നത് രാഹുൽ ഈശ്വർ

തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ​ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എഎം ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ. പറാശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.

ബുധനാഴ്ച രാവിലെ സെക്രട്ടറിയേറ്റിന് മുന്നിൽ പടക്കം പൊട്ടിച്ചും ജ‍ഡ്ജിയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്തിയും വിധി ആഘോഷമാക്കാനാണ് ഓൾ കേരള മെൻസ് അസോസിയേഷന്റെ തീരുമാനം. രാഹുൽ ഈശ്വറാണ് പരിപാടി ഉദ്​ഘാടനം ചെയ്യുന്നത്.

ALSO READ: പുതുവർഷത്തിലെ ആദ്യ തടവുകാരിയായി ഗ്രീഷ്മ, സഹതടവുകാർ റിമാൻഡ് പ്രതികൾ

ഇതോടൊപ്പം തന്നെ ​ഗ്രീഷ്മയുടെ വധശിക്ഷയ്ക്കെതിരെ പ്രസ്താവന നടത്തിയ ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് കെമാൽ പാഷയ്ക്കെതിരെ പ്രതിഷേധിക്കുമെന്നും എകെഎംഎ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറിയിച്ചു.

ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ​ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ​ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിർമ്മലകുമാരൻ നായർക്ക് മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു. ​ഗ്രീഷ്മയുടെ അമ്മയും കേസിലെ രണ്ടാം പ്രതിയുമായ സിന്ധുവിനെ കോടതി വെറുതേ വിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News