മുൻ രാഷ്ട്രീയ നേതാവ്, മൂൻ മുൻസിപ്പൽ ചെയർമാൻ: രാഷ്ട്രീയമുപേക്ഷിച്ച് പലഹാര കച്ചവടത്തിൽ; കാരണം ഇതാണ്

എന്നാൽ പാർട്ടിയിൽ നിന്നുമുള്ള കടുത്ത അവഗണനയിൽ ഒരു പരിഭവവും പറയാതെ ജീവിത പോരാട്ട വഴിയിലാണ് ഈ യുവ നേതാവ്. ജീവിതം ഒട്ടും മധുരതരമല്ല ഈ മുൻ മുനിസിപ്പൽ ചെയർമാന്. എങ്കിലും മധുരപലഹാരമുണ്ടാക്കി വിറ്റ് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള യത്നത്തിലാണ് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും അടൂർ നഗരസഭ മുൻ ചെയർമാനുമായ ബാബു ദിവാകരൻ.

Edited by - Zee Malayalam News Desk | Last Updated : Nov 2, 2022, 06:18 PM IST
  • മധുരപലഹാരമുണ്ടാക്കി വിറ്റ് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള യത്നത്തിലാണ് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും അടൂർ നഗരസഭ മുൻ ചെയർമാനുമായ ബാബു ദിവാകരൻ.
  • രാഷ്ട്രീയം പ്രവർത്തനം മൂലമുണ്ടായ ബാധ്യതയിൽ സ്വന്തമായുള്ള 11 സെന്റ് ഭൂമിയും വീടും ഇതോടെ ഏതുനിമിഷവും ബാങ്ക് ജപ്തി ചെയ്യുമെന്ന അവസ്ഥയിലാണ്.
  • സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനം മുഖമുദ്രയാക്കിയ ബാബു ഉപജീവനത്തിനായി ബേക്കറികളിൽ മധുര പലഹാരം ഉണ്ടാക്കി വിൽക്കുകയാണ്.
മുൻ രാഷ്ട്രീയ നേതാവ്, മൂൻ മുൻസിപ്പൽ ചെയർമാൻ: രാഷ്ട്രീയമുപേക്ഷിച്ച് പലഹാര കച്ചവടത്തിൽ; കാരണം ഇതാണ്

പത്തനതിട്ട: ഭീമമായ കടബാധ്യത കാരണം രാഷ്ട്രീയം ഉപേക്ഷിച്ച് പലഹാരമുണ്ടാക്കി ഉപജീവനം നടത്തുകയാണ് യൂത്ത് കോൺഗ്രസ് പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്‍റും അടൂർ നഗരസഭ മുൻ ചെയർമാനുമായിരുന്ന ബാബു ദിവാകരൻ.  22 വർഷമാണ് പ്രതിസന്ധികളെ അതിജീവിച്ച് അദ്ദേഹം ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ മുഖമായി മാറിയത്. 

എന്നാൽ പാർട്ടിയിൽ നിന്നുമുള്ള കടുത്ത അവഗണനയിൽ ഒരു പരിഭവവും പറയാതെ ജീവിത പോരാട്ട വഴിയിലാണ് ഈ യുവ നേതാവ്. ജീവിതം ഒട്ടും മധുരതരമല്ല ഈ മുൻ മുനിസിപ്പൽ ചെയർമാന്. എങ്കിലും മധുരപലഹാരമുണ്ടാക്കി വിറ്റ് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള യത്നത്തിലാണ് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും അടൂർ നഗരസഭ മുൻ ചെയർമാനുമായ ബാബു ദിവാകരൻ. 

Read Also: Cancer screening portal: കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി

രാഷ്ട്രീയം പ്രവർത്തനം മൂലമുണ്ടായ ബാധ്യതയിൽ സ്വന്തമായുള്ള 11 സെന്റ് ഭൂമിയും വീടും ഇതോടെ ഏതുനിമിഷവും ബാങ്ക് ജപ്തി ചെയ്യുമെന്ന അവസ്ഥയിലാണ്. കൊല്ലം എസ്എൻ കോളജിൽ കെഎസ്‌യു പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ബാബു, രണ്ടായിരത്തിൽ നഗരസഭ  15–ാം വാർഡിൽ നിന്ന് കന്നി അങ്കത്തിൽ വിജയിച്ചാണ് 27–ാം വയസ്സിൽ അടൂർ നഗരസഭ ചെയർമാനായത്. 

സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനം മുഖമുദ്രയാക്കിയ ബാബു ഉപജീവനത്തിനായി ബേക്കറികളിൽ  മധുര പലഹാരം ഉണ്ടാക്കി വിൽക്കുകയാണ്. ഒരു രാഷ്ട്രീയ സ്ഥാനം ലഭിച്ചാലോ അധികാരസ്ഥാനത്ത് എത്തിയാലോ സ്വത്ത് സമ്പാദ്യം ഇരട്ടിയാകുന്ന നാട്ടിലാണ് ജനസേവത്തിലൂടെ ഒരു രാഷ്ട്രീയ നേതാവ് കടബാധ്യതയിൽ അകപ്പെടുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News