Gold Smuggling Case: ഒന്നേകാൽ വർഷത്തിന് ശേഷം സ്വപ്ന സുരേഷ് ജയിലിന് പുറത്തിറങ്ങി

Gold Smuggling Case: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ ജാമ്യം നല്‍കിയ സ്വപ്ന സുരേഷ് (Swapna Suresh) ജയില്‍ മോചിതയായി.  

Written by - Zee Malayalam News Desk | Last Updated : Nov 6, 2021, 12:21 PM IST
  • ഒന്നേകാൽ വർഷത്തിന് ശേഷം സ്വപ്ന സുരേഷ് പുറത്തിറങ്ങി
  • ജാമ്യ ഉപാധികൾ കോടതിയിൽ സമർപ്പിച്ചതിനെ തുടർന്നായിരുന്നു പുറത്തിറങ്ങിയത്
  • അമ്മ പ്രഭ ജാമ്യരേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തിയിരുന്നു
Gold Smuggling Case: ഒന്നേകാൽ വർഷത്തിന് ശേഷം സ്വപ്ന സുരേഷ് ജയിലിന് പുറത്തിറങ്ങി

തിരുവനന്തപുരം: Gold Smuggling Case: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ ജാമ്യം നല്‍കിയ സ്വപ്ന സുരേഷ് (Swapna Suresh) ജയില്‍ മോചിതയായി. ജാമ്യ ഉപാധികൾ കോടതിയിൽ സമർപ്പിച്ചതിനെ തുടർന്നായിരുന്നു പുറത്തിറങ്ങിയത്. 

സ്വപ്നയുടെ (Swapna Suresh) അമ്മ പ്രഭ ജാമ്യരേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തിയിരുന്നു. 25 ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള ആൾ ജാമ്യവും അടങ്ങുന്ന രേഖകൾ സമർപ്പിച്ചാണ് സ്വപ്ന പുറത്തിറങ്ങിയത്.  ജാമ്യ ഉത്തരവും വ്യവസ്ഥകളടങ്ങിയ രേഖകളും ജയില്‍ സൂപ്രണ്ടിന് കൈമാറി.

Also Read: സ്വർണ്ണക്കടത്ത് കേസ്: ജാമ്യ നടപടികൾ പൂർത്തിയായി; സ്വപ്ന സുരേഷ് ഇന്ന് പുറത്തിറങ്ങും

എല്ലാ നടപടികളും പൂർത്തിയാക്കി ഏതാണ്ട് 11:45 ഓടെ സ്വപ്ന ജയിലിന് പുറത്തിറങ്ങുകയായിരുന്നു. ഇഡിയുടേയും കസ്റ്റംസിൻ്റേയും കേസുകളിൽ നേരത്തെതന്നെ സ്വപ്നയ്ക്ക് (Gold Smuggling Case) ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സ്വപ്നയ്ക്കെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോഫോപോസെ നിയമം ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. 

സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്‌ക്കൽ എന്നീ ആറ് കേസുകളിലും കോടതി ഇവർക്ക് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരുന്നു. മാത്രമല്ല എറണാകുളത്തെ വിവിധ കോടതികളിലായി 28 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കാനും നിർദ്ദേശം ഉണ്ടായിരുന്നു. 2020 ജൂലൈ 11 നാണ് സ്വപ്ന സുരേഷ് (Swapna Suresh) അറസ്റ്റിലായത്. 

Also Read: Gold Smuggling Case: സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കി ഹൈക്കോടതി

ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ച് നയതന്ത്ര ചാനലിലൂടെ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലാണ് സ്വപ്ന അറസ്റ്റിലായത്. കേസിൽ സ്വപ്‌ന, സന്ദീപ്, സരിത് എന്നിവരാണ് പ്രധാന പ്രതികള്‍. കേസ്  അന്വേഷിക്കുന്നത് എന്‍ഐഎ, ഇഡി, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News