CM Pinarayi Vijayan: വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍; മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

CM Pinarayi Vijayan: വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിന് പ്രധാന തടസമായി നിൽക്കുന്നത് കേന്ദ്ര നിയമമാണെന്നും മുഖ്യമന്ത്രി

Written by - Zee Malayalam News Desk | Last Updated : Jan 15, 2025, 06:17 PM IST
  • വന നിയമ ഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചു
  • നിലവിലെ ഭേദഗതിയിൽ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ല
  • കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
CM Pinarayi Vijayan: വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍; മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വന നിയമ ഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. നിലവിലെ ഭേദഗതിയിൽ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വന നിയമഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തിൽ സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്. കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനനിയമ ഭേദഗതിയിൽ സര്‍ക്കാരിന് വാശിയില്ലെന്നും നിയമ ഭേഗതി വേണ്ടെന്ന് വെക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ സരോജിനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണ്. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിന് പ്രധാന തടസമായി നിൽക്കുന്നത് കേന്ദ്ര നിയമമാണ്. സംസ്ഥാനത്തെ ജനസാന്ദ്രതയും ജീവിതരീതിയും ഭൂമിശാസ്ത്രപരമായ സവിശേഷതകളും കണക്കിലെടുക്കുന്നതാവാണം വനനിയമങ്ങള്‍. വന്യജീവി ആക്രമണങ്ങളില്‍നിന്ന് ജനങ്ങള്‍ സംരക്ഷിക്കപ്പെടണം. അതിനൊപ്പം വനവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നത് തടയണം. വന്യജീവി ആക്രമണം തടയുന്നതില്‍ പ്രധാന തടസം കേന്ദ്രനിയമമാണ്. അക്രമകാരികളായ മൃഗങ്ങളെ കൊല്ലുന്നതിനു പോലും പരിമിതിയുണ്ട്. പുലി നാട്ടില്‍ ഇറങ്ങിയാല്‍ ആദ്യം ആറംഗസമിതി രൂപീകരിക്കണമെന്നതാണ് നിയമം. ആറംഗസമിതി ഇരുന്നു ചര്‍ച്ച ചെയ്യുന്നതു വരെ പുലി അവിടെത്തന്നെ നില്ക്കുമെന്നു കരുതാന്‍ പറ്റില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം,വനം സംരക്ഷിക്കപ്പെടണം. മനുഷ്യ വന്യജീവി സംഘര്‍ഷത്തിൽ പ്രധാന പ്രശ്നമായി തുടരുന്നത് കേന്ദ്ര നിയമമാണ്. വന്യ ജീവികളെ നേരിടുന്നതിനു കേന്ദ്രം ഏർപ്പെടുത്തിയ കർശന വ്യവസ്ഥകൾ ആണ് തടസം. സംസ്ഥാന സർക്കാരിന് നിയമം ഭേദഗതി ചെയ്യാൻ ആകില്ല. അക്രമ കാരികളായ മൃഗങ്ങളെ കൊല്ലാൻ പോലും പരിമിതിയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News