മെഡിക്കൽ കോളേജിൻറെ മുഖച്ഛായ മാറി; വീഡിയോ പങ്കുവെച്ച് ആരോഗ്യമന്ത്രി

ചികിത്സ, അക്കാദമിക് രംഗം, ഗവേഷണ രംഗം എന്നിവയിൽ മികവ് പുലര്‍ത്തുകയാണ് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇന്‍ഷ്യേറ്റീവ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്

Written by - Zee Malayalam News Desk | Last Updated : May 20, 2022, 05:29 PM IST
  • തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കിയ പദ്ധതി വിജയമായതോടെയാണ് കൂടുതല്‍ മെഡിക്കല്‍ കോളേജുകളിലേക്ക് ഇത് വ്യാപിപ്പിക്കുന്നത്
  • രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് ഇത് പങ്ക് വെച്ചത്
  • അത്യാഹിത വിഭാഗത്തിലെത്തുന്ന ഒരു രോഗിക്ക് രോഗതീവ്രതയനുസരിച്ച് ഉടനടി ചികിത്സ ഉറപ്പാക്കും
മെഡിക്കൽ കോളേജിൻറെ മുഖച്ഛായ മാറി; വീഡിയോ പങ്കുവെച്ച് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിൽ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇന്‍ഷ്യേറ്റീവ് പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം സേവന നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊന്ന് നടപ്പിലാക്കുന്നത്.

ചികിത്സാരംഗത്തും അക്കാഡമിക് രംഗത്തും ഗവേഷണ രംഗത്തും മികവ് പുലര്‍ത്തുകയാണ് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇന്‍ഷ്യേറ്റീവ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈലറ്റടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. മറ്റ് മെഡിക്കല്‍ കോളേജിലെ പ്രഗത്ഭ ഡോക്ടര്‍മാര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ സംഘം.

Read Also: Police Officers Death: പന്നിക്ക് കെണിയൊരുക്കി; ജീവൻ പോയത് പോലീസുകാരുടെ, മൃതദേഹങ്ങൾ വയലിൽ കൊണ്ട് ചെന്നിട്ടു

പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍  നടപ്പിലാക്കിയ പദ്ധതി വിജയമായതോടെയാണ് കൂടുതല്‍ മെഡിക്കല്‍ കോളേജുകളിലേക്ക് നടപ്പിലാക്കുവാന്‍ തീരുമാനിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് മന്ത്രി വീണാ ജോര്‍ജ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അത്യാഹിത വിഭാഗത്തിലെത്തുന്ന ഒരു രോഗിക്ക് രോഗതീവ്രതയനുസരിച്ച് ഉടനടി അത്യാഹിത ചികിത്സ ഉറപ്പാക്കുകയാണ് ഇതിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി റെഡ്, ഗ്രീന്‍, യെല്ലോ സോണുകളായി തിരിച്ചിട്ടുണ്ട്. മാത്രമല്ല ഇവര്‍ക്ക് രോഗതീവ്രതയനുസരിച്ച് ടാഗുകളും നല്‍കുന്നു. 

അതിനാല്‍ അടിയന്തര ചികിത്സ ആവശ്യമായ ഒരു രോഗിക്കും ക്യൂ നില്‍ക്കേണ്ട കാര്യമില്ല. ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളുമായി വരുന്നവര്‍ക്ക് വേണ്ട ചികിത്സകളെല്ലാം അത്യാഹിത വിഭാഗത്തില്‍ ഏകോപിപ്പിച്ച് നല്‍കുന്നു. സ്ട്രോക്ക് യൂണിറ്റും സ്ട്രോക്ക് കാത്ത്ലാബും പ്രവര്‍ത്തനസജ്ജമായി വരുന്നു. സമയം ഒട്ടും പാഴാക്കാതെ ജീവന്‍ രക്ഷിക്കുകയും ചികിത്സാ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് ഈ യജ്ഞത്തിന് പിന്നില്‍.

Read Also: Crime News: 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ 3 പേർ അറസ്റ്റിൽ

ചുമതലയേറ്റതിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 23 തവണയാണ് വീണാ ജോര്‍ജ് നേരിട്ട് സന്ദര്‍ശിച്ചത്. 14 തവണ ദീര്‍ഘങ്ങളായ വിവിധ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു. മെഡിക്കല്‍ കോളേജിന്റെ പ്രശ്നപരിഹാരത്തിന് ദൈനംദിന നടത്തിപ്പ് സമിതിയും രൂപീകരിച്ചു. സമിതി ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ചു. ജീവനക്കാരുടേയും ഉപകരണങ്ങളുടേയും കുറവ് നികത്താനുള്ള നടപടികളും സ്വീകരിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News