പാലക്കാട് തൃത്താലയിൽ വീടിനകത്ത് ഉഗ്രസ്‌ഫോടനം; വീട് പൂർണ്ണമായും തകർന്നു; ആറ് പേര്‍ക്ക് പരിക്ക്

Blast In Palakkad: സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായതെന്ന് സമീപവാസികള്‍ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Feb 27, 2023, 07:21 AM IST
  • തൃത്താലയ്ക്ക് സമീപം വീടിനകത്ത് ഉഗ്രസ്‌ഫോടനം
  • വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു
  • മലമക്കാവ് സ്വദേശി പ്രഭാകരന്റെ വീട് സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു
പാലക്കാട് തൃത്താലയിൽ വീടിനകത്ത് ഉഗ്രസ്‌ഫോടനം; വീട് പൂർണ്ണമായും തകർന്നു; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട്: തൃത്താലയ്ക്ക് സമീപം വീടിനകത്ത് ഉഗ്രസ്‌ഫോടനം നടന്നതായി റിപ്പോർട്ട്.  സംഭവത്തെ തുടർന്ന് വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു. മലമക്കാവ് സ്വദേശി പ്രഭാകരന്റെ വീട് സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. 

Also Read: ലൈഫ് മിഷൻ കോഴക്കേസ്: സിഎം രവീന്ദ്രനെ ഇന്ന് ഇഡി ചോദ്യം ചെയ്യും  

സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായതെന്ന് സമീപവാസികള്‍ പറഞ്ഞു.  സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്ഥലത്തെത്തിയ ഷൊർണൂർ ഡിവൈഎസ്പിയുടെ സംഘം സ്ഥലത്ത് പരിശോധന നടത്തി.

Kerala Tourism : കേരളം ഉത്തരവാദിത്ത ടൂറിസം രംഗത്ത് ആഗോള നേതാവാണ്; മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന്റെ വിനോദ സഞ്ചാരചരിത്രത്തിൽ നാഴികകല്ലാണ് ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി എന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസ് . കുമരകത്ത് നടക്കുന്ന ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഉത്തരവാദിത്ത ടൂറിസം രംഗത്ത് ആഗോള നേതാവാണ്. ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാനത്ത് നടപ്പാക്കിയ സ്ട്രീറ്റ് പദ്ധതി ആഗോള തലത്തിൽ തന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.

Also Read: Budh Gochar 2023: ബുധന്റെ രാശിമാറ്റം സൃഷ്ടിക്കും ബുധാദിത്യ യോഗം; ഈ രാശിക്കാരുടെ സമയം സൂര്യനെപ്പോലെ തിളങ്ങും! 

 

ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ എത്തിക്കുന്നതിനും ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റിയായി മാറ്റാനുമുള്ള തീരുമാനം സര്‍ക്കാരെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ആതിഥേയ യൂണിറ്റുകളിലും ഉത്തരവാദിത്ത ടൂറിസം മാനദണ്ഡങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News