SSLC Exam Result 2023: എസ്എസ്എൽസി ഫലപ്രഖ്യാപനം; എവിടെ, എങ്ങനെ അറിയാം?

SSLC Exam Result Published on May 20: കേരള ബോർഡ് ഹാൾ ടിക്കറ്റിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ ഉപയോഗിച്ച് പത്താം ക്ലാസ് ഫലം പരിശോധിക്കാവുന്നതാണ്. 

Written by - Zee Malayalam News Desk | Last Updated : May 18, 2023, 12:54 PM IST
  • കുട്ടികളുടെ മാർക്ക് ലിസ്റ്റ് അവരവരുടെ സ്കൂളുകളിൽ നിന്നും പിന്നീട് വിതരണം ചെയ്യുന്നതായിരിക്കും.
  • പരീക്ഷ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നൽകിയതോടെയാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം നടക്കുന്നത്.
  • കഴിഞ്ഞത്തവണ 99.26 ശതമാനമായിരുന്നു വിജയം.
SSLC Exam Result 2023: എസ്എസ്എൽസി ഫലപ്രഖ്യാപനം; എവിടെ, എങ്ങനെ അറിയാം?

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നാളെ (മെയ് 20) ഉച്ചയ്ക്ക് 3 മണിക്ക് ശേഷം പി ആർ ചേംബറിലാണ് ഫലപ്രഖ്യാപനം ഉണ്ടാവുക. പരീക്ഷ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നൽകി. ഹയർസെക്കൻഡറി പരീക്ഷ ഫലം 25നും പ്രഖ്യാപിക്കും.

എസ്എസ്എൽസി ഫലം എങ്ങനെ നോക്കാം?

2023 അദ്ധ്യായന വർഷത്തെ എസ്എസ്എൽസി ഫലം നിങ്ങളുടെ കേരള ബോർഡ് ഹാൾ ടിക്കറ്റിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ ഉപയോഗിച്ച് പരിശോധിക്കാവുന്നതാണ്. 

പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകൾ 

1. SSLC Exam Result 2023 Kerala Websites
2. keralaresults.nic.in
3. keralapareekshabhavan.in
4. sslcexam.kerala.gov.in
5. results.kite.kerala.gov.in
6. prd.kerala.gov.in
7. result.kerala.gov.in
8. examresults.kerala.gov.in
9. results.kerala.nic.in
10. sietkerala.gov.in

ALSO READ: പത്തനംതിട്ടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

മുൻ വർഷങ്ങളിലേ പോലെ തന്നെ ഫലപ്രഖ്യാപനത്തിന് ശേഷം കുട്ടികളുടെ മാർക്ക് ലിസ്റ്റ് അവരവരുടെ സ്കൂളുകളിൽ നിന്നും പിന്നീട് വിതരണം ചെയ്യുന്നതായിരിക്കും. ഏതെങ്കിലും വിഷയത്തിൽ പരാജയപ്പെട്ടാലോ അല്ലെങ്കിൽ വിഷയങ്ങളിൽ കൂടുതലായി മാർക്ക് സ്കോർ ചെയ്യണമെന്നോ ഉണ്ടെങ്കിൽ അത് പിന്നീട് വീണ്ടും എഴുതാനുള്ള അവസരവും (സേ പരീക്ഷ) ഉണ്ടാകുന്നതായിരിക്കും. അതിന്റെ തീയ്യതികൾ ഇതിനു ശേഷം അറിയിക്കുന്നതാണ്. ഏതെങ്കിലും വിഷയത്തിൽ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനും സാധിക്കുന്നതാണ്.

അതിന്റെ തീയ്യതികളും ഇത് വരെ നിശ്ചയിച്ചിട്ടില്ല. പരീക്ഷ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നൽകിയതോടെയാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം നടക്കുന്നത്. ടിഎച്ച്എസ്എൽസി, ഹീയറിംഗ് ഇംപേഡ് പരീക്ഷകളുടെ ഫലപ്രഖ്യാപനവും എസ്എസ്എൽസി പരീക്ഷഫലത്തോടൊപ്പമുണ്ടാകും. കഴിഞ്ഞത്തവണ 99.26 ശതമാനമായിരുന്നു വിജയം. കൊവിഡ് കാലമായിരുന്നതിനാൽ തന്നെ വിദ്യാർഥികൾക്ക് കഴിഞ്ഞ വർഷം ഗ്രേസ് മാർക്ക്  നൽകിയിരുന്നില്ല. എന്നാൽ, ഇക്കുറി വിജയ ശതമാനത്തിൽ വർദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. ഗ്രേയ്സ് മാർക്ക് ഉൾപ്പെടെയുള്ള ഫലമാകും ഇത്തവണ മന്ത്രി പ്രഖ്യാപിക്കുക.

ഇത്തവണ 4,19,362 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. ഒന്നേകാൽ മാസത്തോളം നീണ്ട 70 ക്യാമ്പുകളിൽ പങ്കെടുത്ത 9762 അധ്യാപകരാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. പരാതികളോ പ്രശ്നങ്ങളോ ഇല്ലാതെ പരീക്ഷ പൂർത്തിയാക്കാനും തുടർന്ന് മൂല്യനിർണയം നടത്തി സമയബന്ധിതമായി ഫലം പ്രഖ്യാപനം നടത്താനും വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം, ഹയർ സെക്കൻഡറി ഫലം 25നാണ് പ്രഖ്യാപിക്കുക. പുതിയ അധ്യയന വർഷം ജൂൺ ഒന്നിനു തുടങ്ങും. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയൻകീഴ് ഗവ. ബോയ്സ് എൽപി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News