Human Rights Commission : പോലീസുദ്യോഗസ്ഥർക്ക് മനുഷ്യാവകാശ കമ്മീഷന്റെ മുന്നറിയിപ്പ് : നഷ്ടപരിഹാരം രണ്ടാഴ്ചയ്ക്കകം നൽകണം

Human Rights Commission : 2013 മാർച്ച് 25 മുതൽ നിലവിലുള്ള ബാങ്ക് പലിശ സഹിതം നഷ്ടപരിഹാരം നൽകണമെന്നും വി.കെ. ബീനാകുമാരി  സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവ് നൽകി.   

Written by - Zee Malayalam News Desk | Last Updated : Jun 13, 2022, 07:03 PM IST
  • നഷ്ടപരിഹാരം രണ്ടാഴ്ചയ്ക്കകം നൽകിയില്ലെങ്കിൽ ഇവരുടെ ശമ്പളത്തിൽ നിന്നും റിക്കവറി നടപടികൾ സ്വീകരിക്കാൻ നിർബന്ധിതമാവുമെന്ന് കമ്മീഷൻ.
  • പത്തനംതിട്ട ഏനാത്ത് സ്വദേശി മോഹനൻ പിള്ള നൽകിയ പരാതിയിലായിരുന്നു വിധി.
  • 2013 മാർച്ച് 25 മുതൽ നിലവിലുള്ള ബാങ്ക് പലിശ സഹിതം നഷ്ടപരിഹാരം നൽകണമെന്നും അംഗം വി.കെ. ബീനാകുമാരി സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവ് നൽകി.
 Human Rights Commission : പോലീസുദ്യോഗസ്ഥർക്ക് മനുഷ്യാവകാശ കമ്മീഷന്റെ മുന്നറിയിപ്പ് : നഷ്ടപരിഹാരം രണ്ടാഴ്ചയ്ക്കകം നൽകണം

പത്തനംതിട്ട : പത്തുവർഷം മുമ്പ്   മനുഷ്യാവകാശ കമ്മീഷൻ വിധിച്ച നഷ്ടപരിഹാരം പോലീസുദ്യോഗസ്ഥർ  രണ്ടാഴ്ചയ്ക്കകം നൽകിയില്ലെങ്കിൽ ഇവരുടെ ശമ്പളത്തിൽ നിന്നും റിക്കവറി നടപടികൾ സ്വീകരിക്കാൻ നിർബന്ധിതമാവുമെന്ന് കമ്മീഷൻ. പത്തനംതിട്ട ഏനാത്ത് സ്വദേശി മോഹനൻ പിള്ള നൽകിയ പരാതിയിലായിരുന്നു വിധി. ഇതുകൂടാതെ ഇക്കാലയളവിലെ ബാങ്ക് പലിശ സഹിതം നഷ്ടപരിഹാരം നല്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

2013 മാർച്ച് 25 മുതൽ നിലവിലുള്ള ബാങ്ക് പലിശ സഹിതം നഷ്ടപരിഹാരം നൽകണമെന്നും  അംഗം വി.കെ. ബീനാകുമാരി  സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവ് നൽകി.  പത്തുവർഷം മുമ്പ് വിധിച്ച നഷ്ടപരിഹാരം ഇനിയും നൽകാത്തത് എതിർ കക്ഷികളുടെയും പോലീസ് വകുപ്പിന്റയും  ബോധപൂർവമായ വീഴ്ചയാണെന്നും ഉത്തരവിൽ ചൂണ്ടിക്കാണിച്ചു.  കമ്മീഷൻ ഉത്തരവുകൾക്ക് വിലകൽപ്പിക്കാത്ത നടപടി കമ്മീഷനിൽ നിക്ഷിപ്തമായ അധികാരത്തെ അവഹേളിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

ALSO READ: പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ കെട്ടികിടക്കാന്‍ അനുവദിക്കില്ല : മന്ത്രി വി. ശിവന്‍കുട്ടി   

പത്തനംതിട്ട ഏനാത്ത് സ്വദേശി മോഹനൻ പിള്ളക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്.  അക്കാലത്ത് പത്തനംതിട്ടയിൽ ജോലി ചെയ്തിരുന്ന സി പി ഒ മുരുകേശനിൽ നിന്നും 15000 രൂപയും എസ് ഐ ന്യൂമാനിൽ നിന്നും 25,000 രൂപയും ഈടാക്കി നൽകണമെന്നായിരുന്നു അന്നത്തെ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെ ബി കോശിയുടെ ഉത്തരവ്.  തുക ലഭിക്കാത്തതിനെ തുടർന്ന് പരാതിക്കാരന്റെ ആവശ്യപ്രകാരം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ  റിപ്പോർട്ട് ആവശ്യപ്പെട്ടു. 

കമ്മീഷൻ ഉത്തരവിനെതിരെ എതിർ കക്ഷികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2021 ജനുവരി 4 ന് കമ്മീഷൻ ഉത്തരവ് ശരിവയ്ക്കുകയാണ്  ചെയ്തതെന്നും പ്രസ്തുത ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ചിൽ അപ്പീൽ സമർപ്പിച്ചിരിക്കുകയാണെന്നും ജില്ലാ പോലീസ് മേഥാവി കമ്മീഷനെ അറിയിച്ചു.  ഇക്കാര്യം ആലപ്പുഴ ജില്ലയിൽ ജോലി ചെയ്യുന്ന എസ് ഐ ന്യൂമാനും കമ്മീഷനെ അറിയിച്ച,

എന്നാൽ ഇത് ശരിയല്ലെന്നും ഹൈക്കോടതി 2021 ജനുവരി 4ന് പുറപ്പെടുവിച്ച വിധി അന്തിമമാണെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.  തെളിവുകൾ പരിശോധിച്ച കമ്മീഷന് ഇക്കാര്യം ബോധ്യപ്പെട്ടു.  ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പാസാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News