ഇടുക്കി: ആറടിയിൽ കൂടുതൽ നീളവും നാല് കിലോയോളം തൂക്കവും. തന്നേക്കാൾ ഉയരമുള്ള കപ്പ വിളയിച്ചിരിക്കുകയാണ് ഇടുക്കിയിലൊരു കർഷകൻ. നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശി കിഴക്കേടത്ത് ഷാജിയാണ് തന്നേക്കാള്‍ ഉയരമുള്ള കപ്പ വിളയിച്ചത്.
ഒരു യാത്രയ്ക്കിടെ വഴിയരികില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന , തണ്ടോടുകൂടിയ കപ്പയില്‍ നിന്നുമാണ്, വളര്‍ച്ചയുള്ള കിഴങ്ങ് ഷാജി ഉത്പാദിപ്പിച്ചത്. വഴിയരികില്‍ നിന്നും വാങ്ങിയ കപ്പ തണ്ട് വീടിനോട് ചേര്‍ന്ന് നട്ട് പരിപാലിയ്ക്കുകയായിരുന്നു. പച്ചക്കറി അവശിഷ്ടങ്ങളും ചാണകപൊടിയും വളമായി നല്കി പരിപാലിയ്ക്കുകയായിരുന്നു. വിളവെടുത്തപ്പോള്‍ ഒറ്റകിഴങ്ങിന് ആറടിയിലേറെ ഉയരം,
ഏലവും കുരുമുളകുമാണ് പ്രധാന കൃഷിയെങ്കിലും, ഷാജിയുടെ കൃഷിയിടം ഒരു ജൈവ വൈവിധ്യ കലവറയാണ്. വിവിധ തരം പപ്പായകള്‍, മംഗോസ്റ്റിന്‍, ബ്ലാക്ബെറി, അത്തി, സ്ട്രോബറി, റംബൂട്ടാന്, ആത്ത തുടങ്ങി നിരവധി ഫല വര്‍ഗങ്ങള്‍ ഇവിടെ പരിപാലിയ്ക്കുന്നുണ്ട്. അപൂര്‍വ്വങ്ങളായ ഔഷധ സസ്യങ്ങളും കൃഷിയിടങ്ങളില്‍ ഇപ്പോള്‍ സജീവല്ലാത്ത, തനത് പച്ചക്കറി ഇനങ്ങളുമൊക്കെ ഇവിടെയുണ്ട്
പുരയിടം പരമാവധി പ്രയോജനപെടുത്തിയാണ് ഷാജിയുടെ കൃഷി. വീടിന് ചുറ്റുമായാണ് ഫല വൃക്ഷങ്ങളും പച്ചക്കറികളും പരിപാലിയ്ക്കുന്നത്. പരമാവധി ഭൂമി പ്രയോജനപെടുത്തി, സമ്മിശ്രകൃഷിയിലൂടെ മികവ് തെളിയിച്ച കര്‍ഷകനാണ് ഷാജി. വൈവിധ്യങ്ങളായ നിരവധി അലങ്കാര ചെടികളുടെ ശേഖരവും ഇവിടെയുണ്ട്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.