വള്ളംകളി കാണാനെത്തിയ ഇടുക്കി സ്വദേശി പുന്നമടക്കായലില്‍ വീണു മരിച്ചു

ചേര്‍ത്തല സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫിസറും തകഴി സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡ്രൈവറും രഞ്ജിത്തിനെ മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല

Written by - Zee Malayalam News Desk | Last Updated : Aug 13, 2023, 10:55 AM IST
  • വള്ളം കളി നടക്കുന്നതിനിടെ കായലിലിറങ്ങിയ രഞ്ജിത്ത് ഒഴുക്കില്‍പ്പെടുകയായിരുന്നു.
  • ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല
  • ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം
വള്ളംകളി കാണാനെത്തിയ ഇടുക്കി സ്വദേശി പുന്നമടക്കായലില്‍ വീണു മരിച്ചു

ആലപ്പുഴ:  നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയ ഇടുക്കി സ്വദേശി പുന്നമടക്കായലില്‍ വീണു മരിച്ചു. പീരുമേട് പള്ളിക്കുന്ന് പോത്തുപറ സ്വദേശി എസ് രഞ്ജിത്താ(24)ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. വള്ളം കളി നടക്കുന്നതിനിടെ കായലിലിറങ്ങിയ രഞ്ജിത്ത് ഒഴുക്കില്‍പ്പെടുകയായിരുന്നു. 

ഉടൻ തന്നെ അഗ്‌നിരക്ഷാസേന ചേര്‍ത്തല സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫിസറും തകഴി സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡ്രൈവറും രഞ്ജിത്തിനെ മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല. കുമളിയിലെ സ്വകാര്യ കലാകേന്ദ്രം കഥകളി നടനാണ് മരിച്ച രഞ്ജിത്ത്. മാതാവ്: ഗിരിജ ശവ സംസ്കാരം ഞായറാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടക്കും.

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മലയാളിയുടെ പണം തട്ടിയത് ഗുജറാത്ത് സ്വദേശി; വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

എഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് വീഡിയോ കോൾ വിളിച്ച് കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ഗുജറാത്ത് ഉസ്മാൻപുര സ്വദേശി കൗശൽ ഷായാണ് പണം തട്ടിയത്. ഗുജറാത്തും ഗോവയും കേന്ദ്രീകരിച്ച് കോഴിക്കോട് സൈബർ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാസമാണ് കോഴിക്കോട് പാലാഴി സ്വദേശി രാധാകൃഷ്ണൻ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വീഡിയോ കോളിലൂടെ തട്ടിപ്പിന് ഇരയായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News