തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പോലീസ് മെഡലുകളിൽ മന്ത്രിയെ വട്ടം ചുറ്റിച്ച പോലീസുകാരനും.മന്ത്രി പി രാജീവിന്റെ പരാതിയിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത ഗ്രേഡ് എസ് ഐ എസ് എസ് സാബു രാജനാണ് പോലീസ് മെഡലിൻറെ പട്ടികയിൽ ഇടം നേടിയത്.
എസ് ഐ യുടെ സസ്പെൻഷനെതിരെ സേനയിൽ തന്നെ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിക്കുന്നത്. എസ്കോർട്ട് വാഹനങ്ങളിൽ മന്ത്രി പരാതി അറിയിച്ചതിനെത്തുടർന്നാണ് പൈലറ്റ് പോയ എസ് ഐയെ സസ്പെൻഡ് ചെയ്തത് എന്നായിരുന്നു വിശദീകരണം.
നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.അതേസമയം സംഭവം വിവാദമായതോടെ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ല എന്ന് വിശദീകരണവുമായി മന്ത്രി പി രാജീവ് രംഗത്തെത്തി.സസ്പെൻഷൻ നടപടി മന്ത്രിയുടെ ഗൺമാന്റെ പരാതിയിലാണ് എന്നായിരുന്നു വിശദീകരണം.
261 പേർക്കാണ് മുഖ്യമന്ത്രിയുടെ ഇത്തവണത്തെ പോലീസ് മെഡൽ. കുറ്റാന്വേഷണ മികവ്, ജോലിയിലെ ആത്മാർഥത, മികച്ച നേതൃ പാഠവം എന്നിവയെല്ലാം കണക്കിലെടുത്താണ് മെഡസലുകൾ നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...android Link - https://bit.ly/3b0IeqA