PR Sreejesh Rewards : ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചു, സംസ്ഥാന സർക്കാരല്ല, മലപ്പുറം ജില്ല പഞ്ചായത്താണ് പ്രഖ്യാപിച്ചിരിക്കുന്നത്

PR Sreejesh പരിതോഷികം പ്രഖ്യാപിച്ച് മലപ്പുറം ജില്ല പഞ്ചായത്ത്. UDF ഭരിക്കുന്ന ജില്ല പഞ്ചായത്ത് ഒരു ലക്ഷം രുപയാണ് ശ്രീജേഷിന് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 9, 2021, 02:37 PM IST
  • UDF ഭരിക്കുന്ന ജില്ല പഞ്ചായത്ത് ഒരു ലക്ഷം രുപയാണ് ശ്രീജേഷിന് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.
  • മലപ്പുറം ജില്ലയിൽ നിന്ന് ഒളിമ്പിക്സിൽ പങ്കെടുത്ത കെ.ടി ഇർഫാൻ, എം.പി ജാബിർ എന്നിവർക്ക് 50,000 രൂപ വീതം പാരിതോഷികം നൽകും
  • കേരളം കൈ ഒഴിഞ്ഞെങ്കിലും ശ്രീജേഷിന് പാരിതോഷികം നൽകാൻ നിരവധി പേർ രംഗത്തെത്തുന്നുണ്ട്.
  • ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികമാണ് ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന VPS Health Care എന്ന സ്ഥാപനത്തിന്റെ ഉടമ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ചിരിക്കുന്നത്
PR Sreejesh Rewards :  ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചു, സംസ്ഥാന സർക്കാരല്ല, മലപ്പുറം ജില്ല പഞ്ചായത്താണ് പ്രഖ്യാപിച്ചിരിക്കുന്നത്

Malappuram : 41 വർഷത്തിന് ശേഷം ഇന്ത്യൻ ഹോക്കി ടീമിന് ഒരു ഒളിമ്പിക്സ് മെഡൽ നേടി നൽകുന്നതിന് നിർണായക പങ്കുവഹിച്ച  പി.ആർ ശ്രീജേഷിന് (PR Sreejesh) പരിതോഷികം പ്രഖ്യാപിച്ച് മലപ്പുറം ജില്ല പഞ്ചായത്ത്. UDF ഭരിക്കുന്ന ജില്ല പഞ്ചായത്ത് ഒരു ലക്ഷം രുപയാണ് ശ്രീജേഷിന് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. 

ശ്രീജേഷിനെ പുറമെ മലപ്പുറം ജില്ലയിൽ നിന്ന് ഒളിമ്പിക്സിൽ പങ്കെടുത്ത കെ.ടി ഇർഫാൻ, എം.പി ജാബിർ എന്നിവർക്ക് 50,000 രൂപ വീതം പാരിതോഷികം നൽകുമെന്ന് മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ പറഞ്ഞു. 

ALSO READ : PR Sreejesh : പി.ആർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ Shamsheer Vayalil, ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ക്യാഷ് പ്രൈസ്

അതേസമയം ശ്രീജേഷ് മെഡൽ നേടിയതിന് ശേഷം താരത്തെ ഒന്ന് തിരിഞ്ഞ് നോക്കാത്ത സ്ഥിതിയിലാണ് സംസ്ഥാന സർക്കാരെന്ന് വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ശ്രീജേഷിനൊപ്പം ഇന്ത്യൻ ഹോക്കി ടീമിനെ പ്രതിനിധീകരിച്ച പഞ്ചാബ്, ഹരിയാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾക്ക് ഒരു കോടി രൂപ വീതം അവിടുത്തെ സർക്കാരുകൾ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും കേരളത്തിൽ ഇതിനെ കുറിച്ച് ആലോചിക്കുന്നത് പോലുമില്ലയെന്നാണ് പൊതുമണ്ഡലത്തിൽ ഉയരുന്ന വിമർശനങ്ങൾ.

ALSO READ : Pr Sreejesh Rewards: അഞ്ചുലക്ഷോം പിന്നെ മുണ്ടും ഷർട്ടും മാത്രമോ? നെഞ്ചുറപ്പിൽ വല കാത്തവന് കേരളത്തിൻറെ പുച്ഛം?

കേരളം കൈ ഒഴിഞ്ഞെങ്കിലും ശ്രീജേഷിന് പാരിതോഷികം നൽകാൻ നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഹോക്കിയിൽ ഇന്ത്യയുടെ വൻ മതിലായ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികമാണ് ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന VPS Health Care എന്ന സ്ഥാപനത്തിന്റെ ഉടമ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യക്തിഗതമായി ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പാരിതോഷികമാണിത്. 

ALSO READ : Tokyo Olympics 2020 : ചരിത്രവും പ്രതാപവും തിരികെ പിടിച്ച് ഇന്ത്യ, 41 വർഷത്തിന് ശേഷം ഹോക്കിയിൽ ഇന്ത്യക്ക് ഒളിമ്പിക്സ് മെഡൽ

1980ലെ മോസ്കോ ഒളിമ്പിക്സിന് ശേഷം 41 വർഷത്തെ ഇന്ത്യൻ ഹോക്കി ടീമിന്റെ മെഡൽ ഇല്ലാഴ്മയെ നികത്തിയാണ് ശ്രീജേഷും സംഘവും ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയത്. വെങ്കലപ്പോരാട്ടത്തിൽ ജർമനിയെ നാലിനെതിരെ ആഞ്ച് ഗോളിന് തകർത്താണ് ഇന്ത്യ മെഡൽ സ്വന്തമാക്കിയത്. മത്സരം അവസാനിക്കാൻ ആറ് സക്കൻഡുകൾ മാത്രം ബാക്കി നിൽക്കവെ ജർമനിയ പെനാൽറ്റി കോർണർ അത്യുജലമായ സേവ് ചെയ്താണ് ശ്രീജേഷ് ഇന്ത്യക്ക് വെങ്കലം ഉറപ്പിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News