Kerala COVID Update : സംസ്ഥാനത്ത് ഇന്ന് ഒരുലക്ഷത്തോളം പേർ കോവിഡ് മുക്തരായി, എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനം തന്നെ

കോവിഡ് മുക്തരായവരുടെ കണക്ക് ഒരു ലക്ഷത്തിനരികെയെത്തിയത് ആശ്വാസകരമായി. എന്നാൽ സംസ്ഥാനത്തെ കോവിഡ് മരണ നിരക്കും ടെസ്റ്റ് പോസിറ്റിവിറ്റിയും കുറയുന്നില്ല. 86,505 പേരുടെ മാത്രമാണ് സാമ്പിളാണ് പരിശോധിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 17, 2021, 06:31 PM IST
  • കോവിഡ് മുക്തരായവരുടെ കണക്ക് ഒരു ലക്ഷത്തിനരികെയെത്തിയത് ആശ്വാസകരമായി.
  • എന്നാൽ സംസ്ഥാനത്തെ കോവിഡ് മരണ നിരക്കും ടെസ്റ്റ് പോസിറ്റിവിറ്റിയും കുറയുന്നില്ല.
  • 86,505 പേരുടെ മാത്രമാണ് സാമ്പിളാണ് പരിശോധിച്ചത്.
  • 80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
Kerala COVID Update : സംസ്ഥാനത്ത് ഇന്ന് ഒരുലക്ഷത്തോളം പേർ കോവിഡ് മുക്തരായി, എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനം തന്നെ

Kerala COVID Update : കേരളത്തില്‍ ഇന്ന് തിങ്കളാഴ്ച 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് മുക്തരായവരുടെ കണക്ക് ഒരു ലക്ഷത്തിനരികെയെത്തിയത് ആശ്വാസകരമായി. എന്നാൽ സംസ്ഥാനത്തെ കോവിഡ് മരണ നിരക്കും ടെസ്റ്റ് പോസിറ്റിവിറ്റിയും കുറയുന്നില്ല. 86,505 പേരുടെ മാത്രമാണ് സാമ്പിളാണ് പരിശോധിച്ചത്.

ജില്ല അടിസ്ഥാനത്തിലുള്ള കണക്ക് :  

മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ തിങ്കളാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

ALSO READ : ഒഡീഷയിൽ ​ഗോത്രവിഭാ​ഗങ്ങൾക്കിടയിലും കൊവിഡ്; 45 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,80,14,842 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് തിങ്കളാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6515 ആയി.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1610 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2858, തിരുവനന്തപുരം 2122, എറണാകുളം 2244, തൃശൂര്‍ 2030, കൊല്ലം 1938, പാലക്കാട് 986, ആലപ്പുഴ 1675, കണ്ണൂര്‍ 1507, കോഴിക്കോട് 1452, കോട്ടയം 1103, കാസര്‍ഗോഡ് 586, പത്തനംതിട്ട 469, ഇടുക്കി 442, വയനാട് 200 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ALSO READ : തന്നെ കോവിഡില്‍ നിന്നും സംരക്ഷിച്ചത് ഗോമൂത്രം..!! വെളിപ്പെടുത്തലുമായി BJP MP പ്ര​ഗ്യാ സിംഗ് ഠാക്കൂര്‍

80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, തിരുവനന്തപുരം 12, എറണാകുളം, പാലക്കാട് 7 വീതം, കാസര്‍ഗോഡ് 6, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് 5 വീതം, വയനാട് 3, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 99,651 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 16,100, കൊല്ലം 3899, പത്തനംതിട്ട 349, ആലപ്പുഴ 6947, കോട്ടയം 3004, ഇടുക്കി 7005, എറണാകുളം 14,900, തൃശൂര്‍ 17,884, പാലക്കാട് 1257, മലപ്പുറം 4050, കോഴിക്കോട് 5724, വയനാട് 6907, കണ്ണൂര്‍ 5722, കാസര്‍ഗോഡ് 5903 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,62,315 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,00,179 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ALSO READ : കൊവിഡ് വിദ​ഗ്ധ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഡോ. ഷാഹിദ് ജമീൽ രാജിവച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,19,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,81,370 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,715 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3630 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 853 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News