ന്യൂഡല്‍ഹി: കോവിഡിന്‍റെ ഉപവകഭേദമായ 'ജെഎൻ.1' കേരളത്തില്‍ സ്ഥിരീകരിച്ചതായി കേന്ദ്രം. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണ്.നവംബര്‍ 18-നാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീടാണ് പുതിയ വകഭേദമാണ് രോഗ ബാധക്ക് പിന്നിലെന്ന് മനസ്സിലാക്കിയത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയാറെടുപ്പും ശക്തമാക്കി.
ഏതാനും ആഴ്ചകളായി കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്നവര്‍ പൊതുവേ കൂടുതലുള്ള കേരളത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം. പുതിയ സാഹചര്യത്തില്‍ കേന്ദ്രം സംസ്ഥാന ആരോഗ്യവകുപ്പുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
അമേരിക്കയിലാണ് പുതിയ വകഭേദം ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ചൈനയിലടക്കം വ്യാപകമായി. ഇതിൻറെ സ്വഭാവം വ്യാപനശേഷി എന്നിവയെ പറ്റി പഠിക്കാൻ ഇപ്പോൾ ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ വാക്സീൻ നിര്‍മിക്കാനുള്ള പഠനവും മറ്റൊരു ഭാഗത്ത് ഗവേഷകർ നടത്തുന്നുണ്ട്. അതേസമയം പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളുള്ളവയാണ്. കാര്യമായ ചികിത്സ കൂടാതെതന്നെ ഇത് ഭേദമാകുമെന്നാണ് ഐസിഎംആർ വ്യക്തമാക്കുന്നത്.
അതേസമയം പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രികളുടെ തയാറെടുപ്പും മറ്റും പരിശോധിക്കാൻ മോക്ക് ഡ്രില്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്നും ഇത് 18നു പൂര്‍ത്തിയാകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത് ആകെ 1324 കോവിഡ് പോസിറ്റീവ് കേസുകളുണ്ട്. ഇക്കാര്യത്തില്‍ രാജ്യത്ത് ഒന്നാമതാണ് കേരളം. ഏറ്റവുമധികം പരിശോധന നടക്കുന്നതും കേരളത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.