Thiruvananthapuram : സംസ്ഥാനത്ത ലോക്ഡൗണിൽ (Lockdown) ചെറിയ ഇളവുകൾ നൽകിയതിന് ശേഷം വീണ്ടും നിയന്ത്രണങ്ങൾ കടപ്പിക്കുന്നു. നാളെ ജൂൺ അഞ്ച് മുതൽ ജൂൺ 9 വരെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി (Kerala Test Positivity Rate) കുറയ്ക്കനാണ് സംസ്ഥാന സർക്കാർ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
It was decided earlier that Govt. & Semi Govt. institutions, PSEs, Corporations and Commissions can function with 50% staff from 7 June onwards. This is revised to 10 June as further restrictions are being imposed across Kerala till 9 June, in an effort to lower the State's TPR.
— CMO Kerala (@CMOKerala) June 3, 2021
ലോക്ഡൗണിൽ ചെറിയ ഇളവുകൾ സ്ഥാപനങ്ങൾക്കും വിപണന കേന്ദ്രങ്ങൾക്കും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം. അതിന് ശേഷം ഈ സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി പിൻവലിക്കുന്നതാണ്. നാളെ മുതൽ 9-ാം തിയതി വരെയാണ് നിയന്ത്രണം. പഴയത് പോലെ അവശ്യ സർവീസുകൾക്കുള്ള സ്ഥാപനങ്ങൾക്ക് മാത്രം ഈ ദിവസങ്ങളിൽ പ്രവർത്തിക്കാം.
സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ, കോർപ്പറേഷനുകൾ, കമ്മീഷനുകൾ സ്ഥാപനങ്ങളിൽ 50 ശതമാനം പേരെ ഉൾപ്പെടുത്തി ജൂൺ ത്ത് മുതലെ പ്രവർത്തിക്കാൻ സാധിക്കു. ഇങ്ങനെ നേരത്തെ ജൂൺ ഏഴ് മുതൽ പ്രവർത്തിക്കാമെന്നായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ജൂൺ 5-9 വരെ നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ തീരുമാനം പത്താം തിയതിലേക്ക് മാറ്റുകയായിരുന്നു.
ALSO READ : Black Fungus രോഗബാധയ്ക്കുള്ള മരുന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു; 20 വയൽ മരുന്നാണ് എത്തിച്ചത്
സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകൾ (ഡെലിവറി ഏജന്റുമാർ ഉൾപ്പെടെ) കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവർ മാത്രം അത്തരം സർട്ടിഫിക്കറ്റുകൾ കരുതിയാൽ മതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...