തിരുവനന്തപുരം: 25 വർഷത്തിന് ശേഷമുള്ള ആദ്യ കൊയ്ത്തുത്സവം ആഘോഷമാക്കി തിരുവനന്തപുരത്തെ പൂവച്ചൽ ഗ്രാമപഞ്ചായത്ത്. പൂവച്ചൽ പഞ്ചായത്തിലെ ആനാകോട് ഏലായിലാണ് കൊയ്തും മെതിച്ചും നെല്ലളന്നും കർഷകർ കൊയ്ത്തുത്സവം ആഘോഷമാക്കിയത്. പൂവച്ചല്‍ ഗ്രാമ പഞ്ചായത്തിലെ ആനാകോട് ഏലായില്‍ അഡ്വ. ജി.സ്റ്റീഫന്‍ എം.എല്‍.എയാണ് മുടങ്ങിപോയ നെല്‍കൃഷിക്ക് ഞാറ് നട്ടു തുടക്കം കുറിച്ചത്. അന്യം നിന്നു പോകുന്ന നെൽകൃഷിയെ ജനകീയമാക്കുകയാണ് ഇതു വഴി പഞ്ചായത്തും അധികൃതരും ലക്ഷ്യമിടുന്നത്.
കൃഷിയും പരമ്പരാഗത കാർഷിക വൃത്തിയുമൊക്കെ അന്യം നിന്നു പോകുമ്പോഴാണ് പൂവച്ചൽ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് ഒരു ഹെക്ടര്‍ പ്രദേശത്ത് നെല്‍കൃഷി ആരംഭിച്ചത്. നെൽകൃഷിക്ക് ജനകീയ പിന്തുണയും ലഭിച്ചു. കര്‍ഷകനായ ബിജുവിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ കര്‍ഷകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച കര്‍ഷക സമിതിക്കായിരുന്നു കൊയ്ത്തുത്സവത്തിന്റെ മേല്‍നോട്ടച്ചുമതല.
Also Read: എന്തുകൊണ്ട് ഫോൺ ഹാജരാക്കുന്നില്ല? ദിലീപിനോട് ഹൈക്കോടതി, ഹർജി നാളെ വീണ്ടും പരിഗണിക്കും
പൂവച്ചല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സനല്‍കുമാര്‍ പഞ്ചായത്ത് അംഗങ്ങളായ തസ്ലീം, ജിജിത്, രശ്മി, ശ്രീകുമാരി, ബോബി അലോഷ്യസ്, ഷമീമ, കൃഷി ഉദ്യോഗസ്ഥരായ മനോജ്, പ്രശാന്ത്, രാധാകൃഷ്ണന് തുടങ്ങിയവരും കുട്ടികളും കൊയ്ത്തുത്സവത്തില്‍ പങ്കാളികളായി.
Also Read: Viral Video | മിന്നൽ മുരളി വേഷത്തിൽ കല്യാണ ചെക്കൻ; പോസ്റ്റ്-വെഡ്ഡിങ് ഷൂട്ട് പങ്കുവെച്ച് ടൊവീനോ തോമസ്
ഇവിടെ നിന്ന് കൊയ്തെടുക്കുന്ന നെല്ല് അരിയാക്കി 'പൂവച്ചല്‍ കുത്തരി' എന്ന പേരില്‍ വിപണിയിലിറക്കാന്‍ ആലോചനയുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനല്‍കുമാര്‍ പറഞ്ഞു. വരും നാളുകളില്‍ കൂടുതല്‍ പ്രദേശത്തേക്ക് കൃഷിയിറക്കാന്‍ ആലോചനയുള്ളതായും സനല്‍കുമാര്‍ പറഞ്ഞു. വരും തലമുറയ്ക്ക് സമ്പന്നമായ വിഭവങ്ങൾ ലഭ്യമാക്കുന്നതിനായി കാർഷിക വൃത്തി കൂടുതൽ പരിപോഷിപ്പിക്കപ്പെടുത്തുകയാണ് ലക്ഷ്യം. ഇത്തരം വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി മാതൃകയാവുകയാണ് പൂവച്ചൽ പഞ്ചായത്തിലെ ജനപ്രതിനിധികളും കർഷകരും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.