പ്ലസ് വൺ പ്രവേശനം അപേക്ഷകൾ 2 മുതൽ ആരംഭിക്കും

എയ്ഡഡ് ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വോട്ട (20 ശതമാനം സീറ്റുകള്‍) പ്രവേശനം അതത് മാനേജ്‌മെന്റുകളാണ് നടത്തുന്നത്

Written by - Zee Malayalam News Desk | Last Updated : May 31, 2023, 07:41 AM IST
  • ജൂണ്‍ 19-ന് ആദ്യ അലോട്ട്‌മെൻറ് നടക്കും
  • പ്രധാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിന് അവസാനിപ്പിച്ച്‌ ജൂലൈ അഞ്ചിന് ക്ലാസ് തുടങ്ങും
  • അപേക്ഷകൾ വെബ്സൈറ്റ് വഴി നേരിട്ട്
പ്ലസ് വൺ പ്രവേശനം അപേക്ഷകൾ 2 മുതൽ ആരംഭിക്കും

തിരുവനന്തപുരം: പ്ലസ് വൺ (വൊക്കേഷണൽ) പ്രവേശനത്തിനുള്ള അപേക്ഷാ സമര്‍പ്പണം ജൂണ്‍ രണ്ടിന് ആരംഭിച്ച്‌ 9-ന് അവസാനിക്കും.ജൂണ്‍ 13നാണ് ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുക. പിന്നീട് ജൂണ്‍ 19-ന് ആദ്യ അലോട്ട്‌മെൻറ് നടക്കും. പ്രധാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിന് അവസാനിപ്പിച്ച്‌ ജൂലൈ അഞ്ചിന് ക്ലാസ് തുടങ്ങും.

വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ പത്താം ക്സാസ് പഠിച്ച സ്‌കൂളിലെയോ തൊട്ടടുത്ത സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) സ്‌കൂളിലെയോ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. www.admission.dge.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് Apply Online എന്ന ലിങ്കിലൂടെ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം.

എയ്ഡഡ് ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വോട്ട (20 ശതമാനം സീറ്റുകള്‍) പ്രവേശനം അതത് മാനേജ്‌മെന്റുകളാണ് നടത്തുന്നത്. അതിനായി അതത് സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷ പൂരിപ്പിച്ച്‌ നല്‍കണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News