തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്. മിക്കവാറും ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.
ഇന്നലെ മണ്ണ് മൂടിയ തിരുവനന്തപുരം-കന്യാകുമാരി റെയിൽപാതയിലെ ലൈൻ പുനസ്ഥാപിക്കാനായില്ല. നെയ്യാറ്റിൻകര ദേശിയ പാതയിലെ മരുത്തൂർ പാലം തകർന്നതിനെ തുടർന്ന് ഗതാഗതവും ഭാഗികമായി നിർത്തിയിരിക്കുകയാണ്.
കൊല്ലം അടക്കം മധ്യകേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ മഴയാണ് തുടരുന്നത്. ഇന്ന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,കാസർകോട് ജില്ലകളിൽ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു.
നെയ്യാറ്റിൻകരയിൽ ഒഴുക്കിൽപ്പെട്ടുവെന്ന് സശയിക്കുന്ന ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും തന്നെ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല.
അണക്കെട്ടുകളിലെ ജലനിരപ്പ്
ഇടുക്കി- 2398.74 അടി(Red Alert-2399.03 അടി)
മുല്ലപ്പെരിയാർ-ജലനിരപ്പ് 139.95 അടി(Red Alert-142)
തെക്കൻ ജില്ലകളിൽ 50 കിലോ മീറ്റർ വേഗത്തിലുള്ള കാറ്റിനും മഴയ്ക്കും ഇന്ന് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദവും ചക്രവാതച്ചുഴിയുമാണ് മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വിലയിരുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...