കോഴിക്കോട് : ലോകത്തിലെ തന്നെ ഏറ്റവും വലിയ കലമേള എന്ന വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാന കലോത്സവത്തിന്റെ സുവർണ്ണ കിരീടം കോഴിക്കോടിന്. ഉദ്വോഗഭരമായ അവസാന ദിനം ഫോട്ടോഫിനിഷിലേക്ക് കടക്കുമെന്ന് കരുതിയ നേരത്താണ് ഒരു ഇനത്തിന്റെ ഫലം ബാക്കി നിർത്തവെ കോഴിക്കോട് കനകകിരീടത്തിൽ മുത്തമിടുന്നത്. 945 പോയിന്റാണ് ആതിഥേയർ സ്വന്തമാക്കി. ആദ്യ നാല് സ്ഥാനങ്ങളിൽ വാശിയേറിയ പോരാട്ടമാണ് കാണാൻ ഇടയായത്. പാലക്കാടും കണ്ണൂരും ചേർന്ന് രണ്ടാം സ്ഥാന പങ്കിടുകയും ചെയ്തു. ഇരു ജില്ലകളും 925 പോയിന്റ് വീതം നേടി. കോവിഡിനെ തുടർന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം ആദ്യമായി സംഘടിപ്പിക്കുന്ന കലമേളയെ ഇരു കൈയ്യും നീട്ടിയാണ് ജനം സ്വീകരിച്ചത്.
ഹൈസ്കൂൾ വിഭാഗത്തിൽ ആതിഥേയർ ഒന്നാമതെത്തിയപ്പോൾ ഹയർ സക്കൻഡറിയിൽ കണ്ണൂരിനാണ് ഒന്നാം സ്ഥാനം. ഹൈസ്കൂളിൽ പാലക്കാട് രണ്ടാമതും തൃശൂരും മൂന്നാമതുമെത്തി. ഹയർ സക്കൻഡിറിയിൽ കോഴിക്കോടിന് രണ്ടാം സ്ഥാനം പാലക്കാട് മൂന്നാമതെത്തി. സംസ്കൃത കലോത്സവത്തിൽ കൊലം കിരീടം നേടിയപ്പോൾ അറബിക് മേളയിൽ പാലക്കാട് സ്വന്തമാക്കി.
സ്കൂളികിൽ പാലക്കാട് ആലത്തൂർ ബി എസ് എസ് എസ് ഗുരുകുലം സ്കൂൾ കിരീടം നേടി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഇ എം ഗേൾസ് എച്ച് എസ് എസിനാണ് രണ്ടാം സ്ഥാനം. കാസർഗോഡ് കാഞ്ഞങ്ങാട് ദുർഗ എച്ച് എസ് എസ് മൂന്നാമതുമെത്തി. ഹൈസ്കൂൾ വിഭാഗത്തിലും പാലക്കാട് ആലത്തൂർ ബി എസ് എസ് എസ് ഗുരുകുലം സ്കൂളിാണ് ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനം കാസർഗോഡ് കാഞ്ഞങ്ങാട് ദുർഗ എച്ച് എസ് എസിനാണ്.