Kerala SSLC Plus Two Exam 2022 : പ്ലസ് ടു പരീക്ഷ തിയതികളിൽ മാറ്റം; പരീക്ഷ അവസാനിക്കുന്നത് ഏപ്രിൽ 26ന്

Kerala Plus Two Exam 2022 നേരത്തെ തീരുമാനിച്ചതിൽ പ്രകരാം ഏപ്രിൽ 22ന് അവസാനിക്കേണ്ട പരീക്ഷയാണ് 26 വരെ നീണ്ടിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 13, 2022, 05:18 PM IST
  • ഇതോടെ പരീക്ഷ ഏപ്രിൽ 26 ഓടെയാണ് പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്നത്.
  • JEE മെയിൻ പരീക്ഷ നടക്കുന്നതിനെ തുടർന്നാണ് 18, 20 തിയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ മറ്റ് രണ്ട് ദിവസങ്ങളിലേക്ക് മാറ്റി നടത്താൻ തീരുമാനിച്ചിരുക്കുന്നത്.
Kerala SSLC Plus Two Exam 2022 : പ്ലസ് ടു പരീക്ഷ തിയതികളിൽ മാറ്റം; പരീക്ഷ അവസാനിക്കുന്നത് ഏപ്രിൽ 26ന്

Kerala SSLC Plus Two Exam 2022 : സംസ്ഥാനത്തെ ഹയർ സക്കൻഡറി പരീക്ഷ ക്രമത്തിൽ മാറ്റം. ഏപ്രിൽ 18, 20 തിയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതോടെ പരീക്ഷ ഏപ്രിൽ 26 ഓടെയാണ് പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്നത്. 

JEE മെയിൻ പരീക്ഷ നടക്കുന്നതിനെ തുടർന്നാണ് 18, 20 തിയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ മറ്റ് രണ്ട് ദിവസങ്ങളിലേക്ക് മാറ്റി നടത്താൻ തീരുമാനിച്ചിരുക്കുന്നത്. ഏപ്രിൽ 18ന് നടത്താൻ തീരുമാനിച്ചിരുന്ന ഇംഗ്ലീഷ് പരീക്ഷ 23-ാം തിയതിലേക്കും 20-ാം തിയതിയിലെ ഫിസിക്സ് എക്കണോമിക്സ് പരീക്ഷകൾ ഏപ്രിൽ 26-ാം തിയതിലേക്കുമാണ് മാറ്റിവച്ചിരിക്കുന്നത്. 

ALSO READ : Kerala SSLC Plus Two Exam 2022 | SSLC പ്ലസ് ടു മോഡൽ പരീക്ഷ തിയതി പ്രഖ്യാപിച്ചു; പൊതുപരീക്ഷ ഏപ്രിൽ മാസത്തിൽ

നേരത്തെ തീരുമാനിച്ചതിൽ പ്രകരാം ഏപ്രിൽ 22ന് അവസാനിക്കേണ്ട പരീക്ഷയാണ് 26 വരെ നീണ്ടിരിക്കുന്നത്. മാർച്ച് 30നാണ് പ്ലസ് ടു പരീക്ഷകൾ ആരംഭിക്കുന്നത്. 

അതേസമയം SSLC പരീക്ഷകൾക്ക് മാറ്റമില്ല. മാർച്ച് 31ന് തുടങ്ങുന്ന SSLC പരീക്ഷ ഏപ്രിൽ 29ന് അവസാനിക്കും. പത്തിന്റെയും പ്ലസ് ടുവിന്റെയും മോഡൽ പരീക്ഷ മാർച്ച് 16 മുതൽ ആരംഭിക്കും. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News