തിരുവനന്തപുരം: കേരളത്തിൽ ഇനി കാലവർഷം കനക്കുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഇതുവരെ കിട്ടിയത് ദുർബലമായ കാലവർഷമാണെന്നാണ് കണക്കുകൾ പറയുന്നത്. കാലവർഷത്തിൽ 61 ശതമാനത്തിന്റെ കുറവാണ് കേരളത്തിൽ ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. കാസർകോട്, പാലക്കാട് ജില്ലകളിൽ മഴയുടെ അളവിൽ 85 ശതമാനം കുറവുണ്ടായി. അടുത്ത ആഴ്ചയോടെ സ്ഥിതി മാറി കാലവർഷം ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
71.5 മില്ലിമീറ്റർ മഴയാണ് കിട്ടിയിട്ടുള്ളത്. ലഭിക്കേണ്ടിയിരുന്നത് 182.2 മില്ലിമീറ്റർ മഴയാണ്. സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ തീരെ കുറവ് അളവിലാണ് മഴ ലഭിച്ചത്. കൂട്ടത്തിൽ കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്. പ്രവചിച്ചതിലും രണ്ട് ദിലസം മുൻപേ ഇത്തവണ കാലവർഷമെത്തിയിരുന്നു. എന്നാൽ മഴ മേഘങ്ങൾ കരയിലേക്കെത്താത്തതാണ് മഴ കുറയാൻ കാരണം. പടിഞ്ഞാറൻ കാറ്റ് ദുർബലമായതിനാലാണ് ഇവ കരയിലേക്കെത്താത്തത്. കാലവർഷം ദുർബലമായതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ താപലനിലയിലുണ്ടായ മാറ്റങ്ങളാണ്. ചൊവ്വാഴ്ചയോടെ സ്ഥിതി മെച്ചപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...