തിരുവനന്തപുരം: അരിക്കൊമ്പൻ അരിയടിച്ചോണ്ടു പോകും പോലെയാണ് മുഖ്യമന്ത്രി കേരളത്തിലെ ഖജനാവ് അടിച്ചോണ്ടു പോകുന്നതെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഇതൊരു ട്രോൾ ആണെങ്കിലും ഇത് സത്യമല്ലെയെന്ന് അദ്ദേഹം ചോദിച്ചു.
യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ ആണ് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന പരാമർശം സുധാകരൻ നടത്തിയത്. എൽ.ഡി.എഫ്. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം.
ALSO READ: കർണാടകയിൽ നിന്നും മയക്കുമരുന്ന് കടത്തിയ യുവാവ് കായംകുളത്ത് അറസ്റ്റിൽ
സുധാകരന്റെ വാക്കുകൾ ഇങ്ങനെ
'അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ, കേരളം ചാമ്പാൻ ഇരട്ടച്ചങ്കൻ എന്നൊരു ട്രോൾ ഞാൻ കണ്ടു. യാഥാർഥത്തിൽ അതല്ലെ സത്യം. ട്രോൾ വന്നത് തമാശയിലാണ് എങ്കിലും യാഥാർഥ്യമല്ലേയത്?
അരിക്കൊമ്പൻ അരിയടിച്ചുകൊണ്ടുപോകുന്നു. ചക്കക്കൊമ്പൻ ചക്കയടിച്ചുകൊണ്ടുപോകുന്നു. പിണറായി വിജയൻ ഖജനാവ് അടിച്ചുകൊണ്ടുപോകുന്നു. എത്രസാമ്യമുണ്ട്', കെ. സുധാകരൻ പരിഹസിച്ചു.
കൂടാത യുഡിഎഫ് നടത്തുന്ന സമരത്തിന് നിലവിൽ സമാധാനത്തിന്റെ മുഖമാണെന്നും പ്രതിപക്ഷം എല്ലായിപ്പോഴും സമാധാനത്തിന്റെ പ്രവാചകന്മാരായി നിൽക്കില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. പല മുഖങ്ങളുണ്ട് പ്രക്ഷോഭങ്ങൾക്ക് ഇപ്പോൾ കാണുന്നത് സമാധാനത്തിന്റെ മുഖമാണ്.
എല്ലായ്‌പ്പോഴും ഐക്യജനാധിപത്യമുന്നണി സമാധാനത്തി ന്റെ പ്രവാചകന്മാരായി നിൽക്കും എന്ന് നിങ്ങൾ കരുതരുത് എന്നും വ്യക്തമാക്കി. പ്രകോപിതരാകുന്ന ജനതയ്ക്ക് മുമ്പിൽ അങ്ങനെയൊരു സമരത്തിന് നേതൃത്വം നൽകാനും ഞങ്ങൾ മടിക്കില്ല.
ക്രമസമാധാന തകർക്കാതെ ഏത് അറ്റം വരെ പോകുന്ന സമര മുറയ്ക്കും ഞങ്ങൾ രൂപം നൽകും. നിങ്ങളെക്കൊണ്ട് ആ തീരുമാനത്തിന് മുമ്പിൽ മുട്ട് കുത്തിക്കുമെന്ന് പിണറായി വിജയനെ ഓർമിപ്പിക്കുന്നു', സുധാകരൻ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...