തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ (Kerala Assembly Election 2021) സീറ്റ് കിട്ടാത്തതിനെ തുടർന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്സ് അധ്യക്ഷ ലതികാ സുഭാഷിനെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കി. ലതികയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ലതികാ സുഭാഷിനെ കോണ്‍ഗ്രസില്‍ (Congress) നിന്നും പുറത്താക്കി. ലതികയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കിയതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
ഏറ്റുമാനൂരില്‍ (Ettumanoor) വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് ലതിക. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്നു. ഏറ്റുമാനൂര്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ലതികാ സുഭാഷ് കെപിസിസി ഓഫീസിന് മുന്നില്‍ വെച്ച് തലമുണ്ഡനം ചെയ്തിരുന്നു.
മുപ്പത് വര്‍ഷം ചോരയും നീരും കൊടുത്ത് കുടുബം പോലും ഉപേക്ഷിച്ച് ജീവനു തുല്യം സ്‌നേഹിച്ച പ്രസ്ഥാനം, ഒരു പത്രപ്രസ്താവന കൊണ്ട് പുറത്താക്കിയിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.
കാലത്തിന്റെ ശരിക്ക് ഒപ്പം നിന്നതിന്, ലക്ഷകണക്കിന് സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്താന്‍ വേണ്ടി നിലപാട് സ്വീകരിച്ച് പ്രതിഷേധിച്ചതിനാണ് തന്നെ പുറത്താക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ അധ്യായം ഇവിടെ കൊണ്ട് അവസാനിക്കുന്നില്ലെന്നും ലതിക സുഭാഷ് തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ALSO READ: Kerala Assembly Election 2021: വിവാദ പരാമര്‍ശം, മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ്
കേരളീയ സ്ത്രീ സമൂഹവും ജനങ്ങളും നല്‍കുന്ന പിന്തുണയിലും, സ്നേഹത്തിലും അടിയുറച്ച് വിശ്വസിച്ച് മൂന്ന് പതിറ്റാണ്ടായി ഞാന്‍ നടത്തുന്ന പൊതുപ്രവര്‍ത്തനം പൂര്‍വ്വാധികം ശക്തിയോടെ ചെയ്ത് ഞാന്‍ ജനങ്ങള്‍ക്കിടയില്‍ തന്നെ കാണും. കാലം തെളിയിക്കട്ടെ ആരാണ് ശരി എന്നത്
ലതികാ സുഭാഷിൻറെ ഫേസ്ബുക്ക് പോസ്റ്റ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.