ഇന്ന് എട്ടരക്ക് ആവശ്യമില്ലാത്ത വൈദ്യുതി വിളക്കുകൾ ഓഫ് ചെയ്യുമോ? ഭൗമ മണിക്കൂർ ആചരിക്കാൻ കെഎസ്ഇബി

എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂര്‍ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകള്‍ അണച്ച് പങ്കുചേരുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 23, 2024, 12:45 PM IST
  • എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂര്‍ പ്രതീകാത്മകമായി
  • ഭൗമ മണിക്കൂര്‍ ആചരണത്തിന് വലിയ പ്രസക്തിയുണ്ടെന്നും കെഎസ്ഇബി
  • വളരെ അത്യാവശ്യമുള്ളവയൊഴികെ എല്ലാ വൈദ്യുതോപകരണങ്ങളും അണച്ചിടും
ഇന്ന് എട്ടരക്ക് ആവശ്യമില്ലാത്ത വൈദ്യുതി വിളക്കുകൾ ഓഫ് ചെയ്യുമോ? ഭൗമ മണിക്കൂർ ആചരിക്കാൻ കെഎസ്ഇബി

ആ​ഗോളതാപനത്തിനെതിരെ ഭൗമ മണിക്കൂർ ആചരിക്കുന്നു . ഭൗമ മണിക്കൂറായി ആചരിക്കുന്ന ഇന്ന് രാത്രി എട്ടര മുതല്‍ ഒന്‍പതര വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും ഓഫ് ചെയ്യണമെന്ന് കെഎസ്ഇബി. ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു.

'ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ആരംഭിച്ച ഈ സംരംഭത്തില്‍ 190ല്‍പ്പരം ലോകരാഷ്ട്രങ്ങള്‍ സാധാരണയായി എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂര്‍ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകള്‍ അണച്ച് പങ്കുചേരുന്നുണ്ട് . വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തില്‍ ഭൗമ മണിക്കൂര്‍ ആചരണത്തിന് വലിയ പ്രസക്തിയുണ്ടെന്നും കെഎസ്ഇബി കുറിച്ചു.

എന്താണ് ഭൗമ മണിക്കൂർ

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ ആഭിമുഖ്യത്തിൽ കാലാവസ്ഥാ വ്യതിയാന ഭീഷണിക്കെതിരായി എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി ഒരു മണിക്കൂർ നേരം വളരെ അത്യാവശ്യമുള്ളവയൊഴികെ എല്ലാ വൈദ്യുതോപകരണങ്ങളും അണച്ചിടുന്നതിനെയാണ് ഭൗമ മണിക്കൂർ (Earth Hour) എന്നറിയപ്പെടുന്നത്.

വൈദ്യുതി ഉപയോഗം, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ എന്നിവ കുറയ്ക്കുക വഴി ഭൂമിയെ രക്ഷിയ്ക്കുകയെന്നതാണ് എർത്ത് അവർ അഥവാ ഭൗമ മണിക്കൂർ യജ്ഞത്തിന്റെ ലക്ഷ്യം. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇടയാക്കുന്ന പ്രവർത്തനങ്ങളിലും ജീവിതശൈലിയിലും മാറ്റം വരുത്താൻ ലോകജനതയെ പ്രേരിപ്പിക കൂടിയാണ് ഇത് ലക്ഷ്യം വെക്കുന്നത്. 2009 മുതലാണ് ഇന്ത്യയിൽ ഭൗമ മണിക്കൂർ ആചരിക്കാൻ തുടങ്ങിയത്. ഒരു മണിക്കൂർ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ലൈറ്റുകൾ അണച്ചതിലൂടെ 1000 മെഗാവാട്ട് വൈദ്യുതി ലാഭിക്കാനായെന്നാണ് കണക്കുകൾ.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News