തിരുവനന്തപുരം: കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികളെന്ന് നോര്‍ക്ക. ഇത് അനൗദ്യോഗിക കണക്കാണ്. ഔദ്യോഗികമായി 15 പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ ഇനിയും ഏഴുപേരെ തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് അറിയിച്ചു.
മരിച്ചവരുടെ പേരുവിവരങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അജിത് വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റ് ഏഴ് പേര് വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കുറച്ചുപേര്‍ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി. എത്രയും വേഗത്തിൽ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയവും കുവൈറ്റ് എംബസിയുമാണ് ഇക്കാര്യം ഏകോപിപ്പിക്കുന്നതെന്നും നോർക്ക റൂട്ട്സ് വ്യക്തമാക്കി.
പ്രത്യേക വിമാനത്തിൽ മൃതദേഹങ്ങൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുകയാണ്. മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തും. എത്രയും വേഗത്തിൽ ഇത് നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മരിച്ചവരുടെ മൃതദേഹം കമ്പനിയാണ് തിരിച്ചറിയേണ്ടതെന്നും അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനി തിരിച്ചറിഞ്ഞാലേ ഔദ്യോഗികമായി മരണം സ്ഥിരീകരിക്കാൻ സാധിക്കൂ.
ALSO READ: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി; 13 പേരെ തിരിച്ചറിഞ്ഞു
ഔദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും എങ്കിലും 24 പേര് മരിച്ചതായാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങളെന്നും നോർക്ക് റൂട്ട്സ് സിഇഒ അറിയിച്ചു. എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും പരിക്കേറ്റവരെ നാട്ടിലെത്തിക്കുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അജിത് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.