Makaravilakku Mahotsavam 2025: 1200 പൊലീസുകാർ, കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ; മകരവിളക്കിനായി ഇടുക്കിയിലും ഒരുക്കങ്ങൾ പൂർത്തിയായി

മകരവിളക്ക് ദർശനശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

Written by - Zee Malayalam News Desk | Last Updated : Jan 13, 2025, 06:40 PM IST
  • 1200 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
  • കെഎസ്ആർടിസി പ്രത്യേക സർവ്വീസുകളും നടത്തും.
  • സമഗ്രമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Makaravilakku Mahotsavam 2025: 1200 പൊലീസുകാർ, കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ; മകരവിളക്കിനായി ഇടുക്കിയിലും ഒരുക്കങ്ങൾ പൂർത്തിയായി

ഇടുക്കി: മകരവിളക്ക് ദർശനത്തിനായി ഇടുക്കി പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലെ ഒരുക്കങ്ങൾ പൂർത്തിയതായി ജില്ലാ ഭരണകൂടം. 1200 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. കെഎസ്ആർടിസി പ്രത്യേക സർവ്വീസുകളും നടത്തും. സമഗ്രമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവടങ്ങളിൽ ജില്ല കളക്ടർ ഉൾപ്പെട്ട സംഘം സന്ദർശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തി. കുമളി കോഴിക്കാനം റൂട്ടില്‍ രാവിലെ 6 മുതല്‍ വൈകീട്ട്  4 വരെ 50 കെഎസ്ആർടിസി ബസുകൾ സർവീസുകൾ നടത്തും. 

8 ഡിവൈഎസ്പിമാർ 19 ഇൻസ്പെക്ടർമാർ ഉൾപ്പെടെ 1200 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. പുറമെ 150 പ്രത്യേക ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്. കാഴ്ചാ കേന്ദ്രങ്ങളിൽ ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചതായും ഇടുക്കി എസ്പി ടി.കെ വിഷ്ണുപ്രദീപ് പറഞ്ഞു. മകരവിളക്ക് ദർശനശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് പോകാൻ തീർത്ഥാടകരെ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Also Read: Makara Vilakku 2025: മകരവിളക്കിനൊരുങ്ങി ശബരിമല; നാളെ രാവിലെ മുതൽ നിലയ്ക്കലിൽ ​ഗതാ​ഗതനിയന്ത്രണം

 

കുമിളി പീരുമേട് വണ്ടിപെരിയാർ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി തേനി പൊലീസിൻ്റെ സഹായവും തേടിയിട്ടുണ്ട്. കോഴിക്കാനം പുല്ലുമേട് വഴിയിൽ മാത്രം 365 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. കുമളി വഴി തിരക്ക് വർധിക്കുമ്പോൾ  കമ്പംമെട്ട് വഴി തീര്‍ത്ഥാടകരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കും. കുമളി വഴി തിരികെ പോകാൻ സൗകര്യം ഒരുക്കുകയും ചെയ്യും. ഗവി റൂട്ടില്‍ മകരജ്യോതി കാണുന്നതിനായി വനത്തിനുള്ളിലെ അപകടകരമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നത് തടയാൻ പോലീസും വനം വകുപ്പും സംയുക്തപരിശോധന ശക്തമാക്കും. കോഴിക്കാനം, പുല്ലുമേട് ഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. 

തീർഥാടകർക്കുള്ള കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ബി.എസ്.എന്‍.എല്‍ പുല്ലുമേട്ടില്‍ താല്‍ക്കാലിക മൊബൈല്‍ ടവര്‍ നിര്‍മ്മിച്ച് മൊബൈല്‍ കവറേജ് ലഭ്യമാക്കിയതായി അറിയിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ വി വിഘ്നേശ്വരി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News